Quantcast

ഗാല്‍വാന്‍ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി: കോണ്‍ഗ്രസ് ഇന്ന് ഷഹീദോം കോ സലാം ദിവസ് ആചരിക്കും

രാവിലെ 11 മണി മുതൽ 12 വരെ മെഴുകുതിരി തെളിച്ച് ദേശീയ പതാകയുമേന്തി പ്രവർത്തകർ അണിനിരക്കും. സ്പീക്ക് അപ്പ് അവർ ജവാൻ എന്ന പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ കാമ്പയിനും നടത്തും.

MediaOne Logo

  • Published:

    26 Jun 2020 1:43 AM GMT

ഗാല്‍വാന്‍ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി: കോണ്‍ഗ്രസ് ഇന്ന് ഷഹീദോം കോ സലാം ദിവസ്  ആചരിക്കും
X

ഗാൽവാനിൽ ജീവത്യാഗം ചെയ്ത സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് കോണ്‍ഗ്രസ്സ് ഇന്ന് ഷഹീദോം കോ സലാം ദിവസ് ആചരിക്കും. രാവിലെ 11 മണി മുതൽ 12 വരെ മെഴുകുതിരി തെളിച്ച് ദേശീയ പതാകയുമേന്തി പ്രവർത്തകർ അണിനിരക്കും. സ്പീക്ക് അപ്പ് അവർ ജവാൻ എന്ന പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ കാമ്പയിനും നടത്തും.

ഗാൽവാൻ സംഘർഷം സംബന്ധിച്ച് വ്യത്യസ്തങ്ങളായ പ്രസ്താവനകൾ നടത്തി പ്രധാനമന്ത്രി ജീവത്യാഗം ചെയ്ത സൈനികരെ അപമാനിക്കുകയാണ് എന്നാണ് കോൺഗ്രസ് ആരോപണം. ഇതിന് പിന്നാലെയാണ് സൈനികർക്ക് ആദരാഞ്ജലിയർപ്പിച്ച് ഷഹീദോം കോ സലാം ദിവസ് ആചരിക്കാൻ തീരുമാനിച്ചത്.

രാവിലെ 11 മുതൽ 12 മണി വരെ സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് മെഴുകുതിരികൾ കത്തിക്കും. സ്പീക്ക് അപ്പ് അവർ ജവാൻ എന്ന പേരിൽ ഓൺലൈൻ കാമ്പെയ്‌നും നടത്തും. ഇതിന്‍റെ ഭാഗമായി സാമൂഹ്യ മാധ്യമങ്ങളിൽ തത്സമയ വീഡിയോകളും കുറിപ്പുകളും പോസ്റ്റ് ചെയ്യും.

താഴ്‍വരയിലെ യഥാർത്ഥ സാഹചര്യം വ്യക്തമാക്കണം, വിഷയം പാർലമെൻറ് സമ്മേളനം വിളിച്ചു ചർച്ച ചെയ്യണം എന്നിവയാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഇന്ധന വില വർധനക്കെതിരെയും തുടർച്ചയായി കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.

തിങ്കളാഴ്ച ജില്ലാകേന്ദ്രങ്ങളില്‍ രണ്ട് മണിക്കൂര്‍ ധര്‍ണ സംഘടിപ്പിക്കും. ശേഷം രാഷ്ട്രപതിക്ക് നിവേദനം അയക്കും. ഓൺലൈൻ കാമ്പെയ്‌നും നടത്തും. ജൂൺ 30 നും ജൂലൈ 4 നും ഇടയിൽ പിസിസികൾ ബ്ലോക്ക് ലെവൽ ധർണകളും നടത്തും.

TAGS :

Next Story