Quantcast

രാജ്യത്തെ ടെലികോം മേഖല തകര്‍ച്ചയുടെ വക്കിലാണെന്ന കാര്യം സര്‍ക്കാര്‍ മനസിലാക്കിയിട്ടുണ്ടോ? കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പി. ചിദംബരം

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന് മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം

MediaOne Logo

  • Published:

    30 July 2020 2:55 PM GMT

രാജ്യത്തെ ടെലികോം മേഖല തകര്‍ച്ചയുടെ വക്കിലാണെന്ന കാര്യം സര്‍ക്കാര്‍ മനസിലാക്കിയിട്ടുണ്ടോ? കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പി. ചിദംബരം
X

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന് മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. ടെലികോം, വ്യോമയാനം എന്നീ പ്രമുഖ വ്യവസായ മേഖലകള്‍ തകര്‍ച്ചയുടെ വക്കിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്ത് ലക്ഷക്കണക്കിന് ആളുകളാണ് കഴിഞ്ഞ 12 മാസത്തിനിടെ തൊഴില്‍രഹിതരായത്. രണ്ട് പ്രമുഖ വ്യവസായ മേഖലകള്‍കൂടി തകരാനിടയായാല്‍ ഇനിയും ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ആഴത്തിലുള്ളതാണെന്ന് ബി.ജെ.പി. സര്‍ക്കാര്‍ എന്ന് അംഗീകരിക്കും? തന്റെയും ഒപ്പമുള്ള സാമ്പത്തിക വിദഗ്ധരുടെയും പരാജയം പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന് അംഗീകരിക്കാന്‍ തയ്യാറാവുമെന്നും ചിദംബരം ട്വിറ്ററിലൂടെ ചോദിച്ചു.

കനത്ത നഷ്ടം നേരിടേണ്ടിവന്ന വ്യോമയാന മേഖലയുടെ ഭാവി കേന്ദ്ര സര്‍ക്കാര്‍ രക്ഷാപദ്ധതി പ്രഖ്യാപിക്കാത്തപക്ഷം അനിശ്ചിതത്വത്തിലാകും. രാജ്യത്തെ ടെലികോം മേഖല തകര്‍ച്ചയുടെ വക്കിലാണെന്ന കാര്യം സര്‍ക്കാര്‍ മനസിലാക്കിയിട്ടുണ്ടോ? കനത്ത പ്രതിസന്ധി നേരിടുന്ന ടെലികോം മേഖലയുടെ രക്ഷക്കായി എന്തെങ്കിലും പദ്ധതി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ? വ്യോമയാന മേഖല നേരിടുന്ന പ്രതിസന്ധി സര്‍ക്കാരിന് ബോധ്യമായിട്ടുണ്ടോ? സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകാത്തപക്ഷം എയര്‍ ഇന്ത്യയുടെ അവസ്ഥയിലാകും മറ്റ് വിമാനക്കമ്പനികളെന്നും ചിദംബരം ട്വീറ്റ്‌ ചെയ്തു.

TAGS :

Next Story