Quantcast

കശ്മീര്‍ ജനത 'വെര്‍ച്വല്‍ കാരാഗൃഹ'ത്തില്‍ അകപ്പെട്ട് ഒരു വര്‍ഷം; ഓര്‍മ്മപ്പെടുത്തലുമായി പി ചിദംബരം

കശ്മീരിലെ പല രാഷ്ട്രീയ നേതാക്കളും വീട്ടുതടങ്കലിലാണെങ്കിലും ഇത്തരം സത്യങ്ങങ്ങള്‍ സര്‍ക്കാര്‍ കോടതിയില്‍ മറച്ചുപിടിക്കുകയാണെന്നും ചിദംബരം ആരോപിച്ചു

MediaOne Logo

  • Published:

    6 Aug 2020 10:54 AM GMT

കശ്മീര്‍ ജനത വെര്‍ച്വല്‍ കാരാഗൃഹത്തില്‍ അകപ്പെട്ട് ഒരു വര്‍ഷം; ഓര്‍മ്മപ്പെടുത്തലുമായി പി ചിദംബരം
X

കഴിഞ്ഞ ഒരു വര്‍ഷമായി കശ്മീര്‍ ജനത ഒരു 'വെര്‍ച്വല്‍ കാരാഗൃഹ'ത്തിന്‍റെ തുറുങ്കിലകപ്പെട്ടിരിക്കുകയാണെന്നും ഇന്ത്യയുടെ ജനാധിപത്യത്തിന്‍റെ പാരമ്പര്യം ദിനംപ്രതി മങ്ങിക്കൊണ്ടിരിക്കുകയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. തടങ്കലില്‍ തുടരുന്ന കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തിയെ ജയില്‍ മോചിതനാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിരവധിയായ ട്വീറ്റുകളിലൂടെയായിരുന്നു മുന്‍ കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. കശ്മീരിലെ പല രാഷ്ട്രീയ നേതാക്കളും വീട്ടുതടങ്കലിലാണെങ്കിലും ഇത്തരം സത്യങ്ങങ്ങള്‍ സര്‍ക്കാര്‍ കോടതിയില്‍ മറച്ചുപിടിക്കുകയാണെന്നും ചിദംബരം ആരോപിച്ചു.

മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി ഡോ. ഫറൂഖ് അബ്ദുള്ളക്ക് ഒരു രാഷ്ട്രീയ കൂടിക്കാഴ്ച നടത്താന്‍ സാധിച്ചിട്ടില്ല. ഇതോണോ, ബിജെപി മുന്നില്‍ കണ്ട പുതിയ ജനാധിപത്യം? എല്ലാ നേതാക്കളും വീട്ടുതടങ്കലിലാണ്. ആരെങ്കിലും ഇതിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചാല്‍, ആരും വീട്ടുതടങ്കലിലില്ലെന്ന് കേന്ദ്രം കോടതിയില്‍ പറയും. ഇത് അധികാര ദുര്‍വിനിയോഗമാണ്. ഇന്ത്യ മഹാരാജ്യത്തിലെ ഈ കടുത്ത മനുഷ്യാവകാശ ധ്വംസനം ലോകം കാണുന്നുണ്ട്. ഇന്ത്യയുടെ വലിയ ജനാധിപത്യ മൂല്യങ്ങള്‍ ഓരോ ദിവസം കഴിയുമ്പോഴും മാഞ്ഞുകൊണ്ടിരിക്കുകയാണ്. ചിദംബരം കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story