Quantcast

ഫേസ്ബുക്ക് വിവാദം; ശക്തമായ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്, തരൂരിനെതിരെ ബി.ജെ.പി എം.പിമാർ

അതേസമയം എഫ്.ബിക്ക് സമൻസ് അയച്ച ഐടി പാർലമെന്‍ററി കമ്മിറ്റി ചെയർമാൻ ശശി തരൂരിന്‍റെ നടപടി ചട്ടലംഘനമാണെന്ന് അംഗങ്ങളായ ബി.ജെ.പി എം.പിമാർ ആരോപിച്ചു

MediaOne Logo

  • Published:

    19 Aug 2020 1:54 AM GMT

ഫേസ്ബുക്ക് വിവാദം; ശക്തമായ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്, തരൂരിനെതിരെ ബി.ജെ.പി എം.പിമാർ
X

ഫേസ്ബുക്ക് വിവാദത്തിൽ ഇന്ത്യയിലെ മേധാവിമാർക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിലുറച്ച് കോൺഗ്രസ്. ആവശ്യമുന്നയിച്ച് എഫ്.ബി- സി.ഇ.ഒ മാർക്ക് സുക്കർബർഗിന് കത്തയച്ച കോൺഗ്രസ് തുടർനടപടികൾ ആലോചിക്കുകയാണ്. അതേസമയം എഫ്.ബിക്ക് സമൻസ് അയച്ച ഐടി പാർലമെന്‍ററി കമ്മിറ്റി ചെയർമാൻ ശശി തരൂരിന്‍റെ നടപടി ചട്ടലംഘനമാണെന്ന് അംഗങ്ങളായ ബി.ജെ.പി എം.പിമാർ ആരോപിച്ചു.

ഫേസ്ബുക്ക് ഇന്ത്യ - ബിജെപി ബന്ധം കോൺഗ്രസ് കാലങ്ങളായി ഉന്നയിക്കുന്നതാണ്. വിദ്വേഷ പ്രസംഗങ്ങള്‍ നീക്കുന്നതില്‍ ബി.ജെ.പിയോട് ഫോസ്ബുക്ക് ഇന്ത്യക്ക് മൃദു സമീപനമാണെന്ന വാള്‍ സ്ട്രീറ്റ് ജേണല്‍ ലേഖനത്തിന് പിന്നാലെ പ്രതിഷേധം കടുപ്പിക്കുകയാണ് .

അന്വേഷണമാവശ്യപ്പെട്ട് സുക്കർബർഗിന് കത്തയച്ചതിന് പിന്നാലെയുള്ള തുടർ നീക്കങ്ങളിൽ നേതാക്കൾ ഇന്ന് തീരുമാനമെത്തേക്കും. മാധ്യമ സ്ഥാപനങ്ങൾ അടക്കമുള്ള സംരംഭങ്ങൾക്ക് ഫേസ്ബുക്ക് ധനസഹായം നൽകി, ഇപ്പോഴും കേന്ദ്ര മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വാർത്താ സമ്മേളനങ്ങൾക്ക് പുറകിൽ ഫേസ്ബുക്ക്, ട്വിറ്റർ ,ഇൻസ്റ്റഗ്രാം സിംബലുകൾ പ്രദർശിപ്പിക്കുന്നു, തെരഞ്ഞെടുപ്പ് കമ്മീഷൻ ഫേസ്ബുക്ക് ബന്ധം പരിശോധിക്കുന്നില്ല തുടങ്ങി നിരവധി ആരോപണങ്ങൾ കോൺഗ്രസ് ഉന്നയിച്ചിട്ടുണ്ട്. ഇതിനിടെയാണ് ശശി തരൂർ എംപി ചെയർമാനായ IT പാർലമെന്‍റി സമിതി ഫേസ്ബുക്ക് ഇന്ത്യ മേധാവികൾക്ക് സമൻസ് അയക്കുകയും വിശദീകരണം തേടുകയും ചെയ്തത്. ഇതിനെതിരെയാണ് ബിജെപി എംപി നിഷികാന്ത് ദുബെ എത്തിയത്. നീക്കം ചട്ട ലംഘനമാണ് , സമിതി ചെയർമാന് സമൻസ് അയക്കാനുള്ള അധികാരമില്ല, സ്പീക്കറുടെ അനുമതി തേടണം തുടങ്ങിയവയാണ് നിഷികാന്ത് ദുബെ ആരോപിക്കുന്നത്.

സമിതിയിൽ ചർച്ച ചെയ്ത ശേഷം നടപടി സ്വീകരിക്കണമായിരുന്നു എന്ന് ടി.എം.സി എംപി മഹുവ മോയിത്രയും പ്രതികരിച്ചു. ആരോപണങ്ങളെ ശശി തരൂർ തള്ളി. നടപടിക്രമങ്ങളുടെ ചട്ടം 276 പ്രകാരം സമിതിക്ക്യ്ക്ക് പ്രത്യേക വിഷയം ഏറ്റെടുക്കാമെന്ന് എന്ന് മുൻ ലോക്സഭാ സെക്രട്ടറി ജനറൽ പി ഡി ടി ആചാരി പ്രതികരിച്ചു.

TAGS :

Next Story