Quantcast

അസംതൃപ്തിയാണ് മാറ്റത്തിന് വഴിവെക്കുക: പി ചിദംബരം

സോണിയ ഗാന്ധിക്ക് കത്തെഴുതിയ നേതാക്കളുടെ അതൃപ്തി തുടരുന്നു.

MediaOne Logo

  • Published:

    25 Aug 2020 2:05 AM GMT

അസംതൃപ്തിയാണ് മാറ്റത്തിന് വഴിവെക്കുക: പി ചിദംബരം
X

കോൺഗ്രസിന് സ്ഥിരം അധ്യക്ഷനെ ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ നേതാക്കളുടെ അതൃപ്തി തുടരുന്നു. പ്രവർത്തക സമിതി യോഗ ശേഷം ഗുലാം നബി ആസാദിന്റെ വസതിയില്‍ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. അസംതൃപ്തിയാണ് മാറ്റത്തിന് വഴിവെക്കുന്നത് എന്നായിരുന്നു പി ചിദംബരത്തിന്റെ പ്രസ്താവന.

സ്ഥിരം അധ്യക്ഷനെ ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കള്‍ ബിജെപിയെ സഹായിക്കുന്ന നടപടി സ്വീകരിച്ചെന്ന പ്രസ്താവന രാഹുല്‍ ഗാന്ധി നടത്തിയിട്ടില്ലെന്നാണ് നേതൃത്വം വിശദീകരിക്കുന്നത്. പ്രവർത്തക സമിതി യോഗത്തില്‍ അതൃപ്തി അറിയിച്ച ഗുലാം നബി ആസാദും വിശദീകരണം വന്നതോടെ പ്രതികരണം മാറ്റി. സോണിയാ ഗാന്ധി പ്രവർത്തക സമിതി യോഗം അവസാനിപ്പിച്ചത് കഴിഞ്ഞതെല്ലാം മറന്ന് ഒറ്റക്കെട്ടായി പോകണം എന്ന് നിർദേശിച്ചാണ്.

കത്തിലെ വിഷയങ്ങള്‍ പരിശോധിക്കാന്‍ കമ്മറ്റി രൂപീകരിക്കുമെന്നാണ് സോണിയ ഗാന്ധി അറിയിച്ചത്. എന്നാല്‍ യോഗ ശേഷം വീട്ടിലെത്തിയ ഗുലാം നബി ആസാദ് കത്തില്‍ ഒപ്പ് വെച്ച നേതാക്കളായ മുകുള്‍ വാസ്നിക്, ശശി തരൂര്‍, കപില്‍ സിബല്‍, മനിഷ് തിവാരി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. അനാരോഗ്യം അലട്ടുന്ന സോണിയ ഗാന്ധിയെ എല്ലായ്പ്പോഴും സമീപിക്കാനാകാത്തതും രാഹുല്‍ ഗാന്ധിയുമായുള്ള അഭിപ്രായ വ്യത്യാസവും പരസ്യമായിരിക്കുകയാണ്.

അസംതൃപ്തിയാണ് മാറ്റങ്ങള്‍ക്ക് വഴിവെക്കുക എന്ന് പി ചിദംബരം പ്രതികരിച്ചു. എല്ലാം ശരിയാണെന്ന് പറയാനാകില്ല. കടലിലെ തിരമാലകള്‍ നിശബ്ദമാകാറുണ്ടോ? ചില പ്രശ്നങ്ങള്‍ ഇന്നലെ ചര്‍ച്ച ചെയ്തു. പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുന്നത് പാര്‍ട്ടിയെ ശക്തവും സജീവവുമാക്കുമെന്നും ചിദംബരം കൂട്ടിച്ചേർത്തു.

TAGS :

Next Story