Quantcast

'കോവിഡ് പോസിറ്റീവ്, ഗ്ലൗസിടാതെ രോഗം പരത്തുകയാണോ?' ഗോവ മുഖ്യമന്ത്രിയോട് കോണ്‍ഗ്രസ്

കോവിഡ് പോസിറ്റീവായ ഒരാള്‍ ഗ്ലൗസ് ധരിക്കാതെ ഫയല്‍ നോക്കിയ ശേഷം ആ ഫയല്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമ്പോള്‍ രോഗം പകരില്ലേ എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യം.

MediaOne Logo

  • Published:

    5 Sep 2020 5:57 AM GMT

കോവിഡ് പോസിറ്റീവ്, ഗ്ലൗസിടാതെ രോഗം പരത്തുകയാണോ? ഗോവ മുഖ്യമന്ത്രിയോട് കോണ്‍ഗ്രസ്
X

കോവിഡ് പോസിറ്റീവായിട്ടും ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ മുഴുകിയിരിക്കുന്ന ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്‍റെ ചിത്രം അദ്ദേഹത്തിന്‍റെ ഓഫീസ് പുറത്തുവിട്ടിരുന്നു. ഈ ചിത്രത്തില്‍ മുഖ്യമന്ത്രി ഗ്ലൌസ് ധരിച്ചിട്ടില്ല. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയരുകയാണ്.

വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയുന്ന പ്രമോദ് സാവന്ത് ഫയല്‍ നോക്കുന്നത് മാസ്ക് ധരിച്ചാണ്. പക്ഷേ അദ്ദേഹം കയ്യില്‍ ഗ്ലൌസ് ഇട്ടിട്ടില്ല. കോവിഡ് പോസിറ്റീവായ ഒരാള്‍ ഗ്ലൗസ് ധരിക്കാതെ ഫയല്‍ നോക്കിയ ശേഷം ആ ഫയല്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമ്പോള്‍ രോഗം പകരില്ലേ എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യം.

കോവിഡ് പോസിറ്റീവായിട്ടും വിശ്രമിക്കാതെ ഉത്തരവാദിത്വം നിറവേറ്റുന്ന മുഖ്യമന്ത്രിയെ നോക്കൂ എന്ന് പറഞ്ഞാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രമോദ് സാവന്തിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. എന്നാല്‍ ഗ്ലൌസ് ഇല്ലാതെ ഫയലുകള്‍ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി കോവിഡ് പരത്തുകയാണെന്നാണ് ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോദങ്കറിന്‍റെ പ്രതികരണം. ഈ ഫയലുകളില്‍ നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വൈറസ് ബാധയുണ്ടായാല്‍ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

TAGS :

Next Story