സ്വകാര്യ മേഖലയെ നിയന്ത്രിക്കാന്‍ പുതിയ ബില്‍ വേണമെന്ന് പ്രതിപക്ഷം

എല്ലാ വിളകള്‍ക്കും സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുളള മിനിമം താങ്ങുവില പ്രഖ്യാപിക്കണം എന്നിവയാണ് നിര്‍ദ്ദേശങ്ങള്‍. പുറത്താക്കിയ എം.പിമാരെ തിരച്ചെടുക്കണമെന്നും ഗുലാബ് നബി ആസാദ് ആവശ്യപ്പെട്ടു

MediaOne Logo

  • Updated:

    2020-09-22 05:03:09.0

Published:

22 Sep 2020 5:03 AM GMT

സ്വകാര്യ മേഖലയെ നിയന്ത്രിക്കാന്‍ പുതിയ  ബില്‍ വേണമെന്ന് പ്രതിപക്ഷം
X

രാജ്യസഭയിലെ പ്രശ്നപരിഹാരത്തിന് മൂന്ന് നിര്‍ദേശങ്ങളുമായി പ്രതിപക്ഷം. സ്വകാര്യ മേഖലയെ നിയന്ത്രിക്കാന്‍ പുതിയ ബില്‍ വേണം, എല്ലാ വിളകള്‍ക്കും സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുളള മിനിമം താങ്ങുവില പ്രഖ്യാപിക്കണം എന്നിവയാണ് നിര്‍ദ്ദേശങ്ങള്‍. പുറത്താക്കിയ എം.പിമാരെ തിരച്ചെടുക്കണമെന്നും ഗുലാബ് നബി ആസാദ് ആവശ്യപ്പെട്ടു.

ഒരു രാജ്യം ഒരു നികുതി ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്, ഒരു രാജ്യം ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന് വാശി പിടിക്കരുതെന്നും ഗുലാം നബി ആസാദ് പറഞ്ഞു. കോടിക്കണക്കിന് ജനങ്ങളെ പ്രതിനിധീകരിക്കുന്ന സ്ഥലമാണ്. കോടിക്കണക്കിന് ആളുകള്‍ കാണുകയാണ് സഭാ നടപടികള്‍. ഒരു ബില്ല് പോലും സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയിലോ സെലക്ട് കമ്മിറ്റിയിലോ പോകുന്നില്ല. അതുകൊണ്ടാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്.

നാല് മണിക്കൂര്‍ ആക്കി സഭാ നടപടി നിജപ്പെടുത്തിയത് ശരിയായില്ല. ബില്ലുകളില്‍ മേല്‍ ചര്‍ച്ച നടത്താതെ അത് പാസാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രതിപക്ഷ അംഗങ്ങള്‍ കൊണ്ട് വന്ന ഭേദഗതികള്‍ വോട്ടിനിടണമായിരുന്നു. അത് ചെയ്തില്ല. രാജ്യസഭാപ്രതിപക്ഷ നേതാവിന് നേരത്തെ സംസാരിക്കാന്‍ അവസരമുണ്ടായിരുന്നു ഇപ്പോള്‍ ആ അവസരവും ഇല്ലാതാക്കുകയാണെന്നും ഗുലാനബി ആസാദ് ആരോപിച്ചു.

TAGS :

Next Story