Quantcast

കാര്‍ഷിക പരിഷ്കരണ ബില്ലിനെതിരെ പ്രതിപക്ഷം രാഷ്ട്രപതിയെ കാണും

കാര്‍ഷിക പരിഷ്കരണ ബില്ല് പാസാക്കിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യസഭാ ബഹിഷ്കരണം തുടരുകയാണ്

MediaOne Logo

  • Published:

    23 Sep 2020 4:29 AM GMT

കാര്‍ഷിക പരിഷ്കരണ ബില്ലിനെതിരെ പ്രതിപക്ഷം രാഷ്ട്രപതിയെ കാണും
X

കർഷക ബില്ലിൽ ഒപ്പ് വെക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കാണും. 5 മണിക്കാണ് കൂടിക്കാഴ്ച. കർഷക ബില്ലിനെതിരായ തുടർ നീക്കങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ നേതാക്കൾ യോഗം ചേർന്നു.

രാജ്യസഭ എം.പിമാർ ഇന്നും ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ വൈകിട്ട് കർഷ സംഘടന പ്രതിനിധികളെ കാണും. കർഷക വിരുദ്ധ ബില്ലുമായി മുന്നോട്ട് പോകരുത്. നിർബന്ധ ബുദ്ധിയോടെ പാസാക്കിയ ബിൽ ആണിത് . ജനാധിപത്യത്തെ സർക്കാർ കശാപ്പു ചെയ്തു. അതിനാൽ രാഷ്ട്രപതി ബില്ല് ഒപ്പുവക്കാതെ തിരിച്ചയക്കണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. ഇക്കാര്യം ഇന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിക്കും. ഇക്കാര്യം വ്യക്തമാക്കിയ നിവേദനവും നൽകും. കോവിഡ് നിലനിൽക്കുന്നതിനാൽ 5 നേതാക്കളാകും കൂടിക്കാഴ്ചയുടെ ഭാഗമാവുക.

ये भी पà¥�ें- എം.പിമാരെ തിരിച്ചെടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

നേരത്തെ 15 പ്രതിപക്ഷ പാർട്ടി പ്രതിനിധികൾ ഒപ്പിട്ട നിവേദനം രാഷ്ട്രപതിക്ക് അയച്ചിരുന്നു. ഇന്ന് രാവിലെ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്ന് തുടർ നീക്കങ്ങൾ ചർച്ച ചെയ്തു. പാർലമെന്‍റ് സമ്മേളനം ഇന്ന് അവസാനിക്കുമെങ്കിലും തെരുവിലെ പ്രതിഷേധം തുടരും. കർഷകർക്കും തൊഴിലാളികൾക്കും എതിരായ മരണ വാറണ്ടാണിതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ഇന്നും രാജ്യസഭ എം.പിമാരുടെ പ്രതിഷേധം ഗാന്ധി പ്രതിമക്ക് മുന്നിൽ ഉണ്ടായി.

TAGS :

Next Story