Quantcast

ഹാഥ്റസ് പെൺകുട്ടിയുടെ കുടുംബത്തെ സഹായിച്ച എം.പിക്കെതിരെ ബി.ജെ.പി; പാർട്ടിയിൽ പരസ്യമായ ഭിന്നത

മുന്നാക്ക വിഭാഗത്തിൽ നിന്നുള്ള ബി.ജെ.പി നേതാക്കളാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന് രാജ് വിര്‍ ദിലേർ നല്‍കുന്ന പിന്തുണയില്‍ എതിര്‍പ്പ് അറിയിച്ച് പരസ്യമായി രംഗത്ത് വന്നത്

MediaOne Logo

  • Published:

    10 Oct 2020 7:12 AM GMT

ഹാഥ്റസ് പെൺകുട്ടിയുടെ കുടുംബത്തെ സഹായിച്ച എം.പിക്കെതിരെ ബി.ജെ.പി; പാർട്ടിയിൽ പരസ്യമായ ഭിന്നത
X

കൂട്ടബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ ഹാഥ്റസ് എം.പി പിന്തുണക്കുന്നതിൽ ബി.ജെ.പി യിൽ അതൃപ്തി. ബിജെപി എം.പിയായ രാജ് വിര്‍ ദിലേറിനെതിരെയാണ് പാർട്ടിയിലെ തന്നെ ഒരു വിഭാഗം തിരിഞ്ഞത്. മുന്നാക്ക വിഭാഗത്തിൽ നിന്നുള്ള ബി.ജെ.പി നേതാക്കളാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന് രാജ് വിര്‍ ദിലേർ നല്‍കുന്ന പിന്തുണയില്‍ എതിര്‍പ്പ് അറിയിച്ച് പരസ്യമായി രംഗത്ത് വന്നത്.

രാജ് വിര്‍ ദിലേറും മകളും കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് സഹായം നൽകിയിരുന്നു. ദലിത് വിഭാഗത്തിൽപെട്ട വാല്മീകി സമുദായക്കാരിയാണ് കൊല്ലപ്പെട്ട യുവതി. പ്രതിസ്ഥാനത്ത് നിൽക്കുന്നതാകട്ടെ താക്കൂർ സമുദായത്തിൽ നിന്നുള്ള നാല് പേരും. ഉത്തർപ്രദേശിലെ ഭൂരിപക്ഷ സമുദായവും മുന്നോക്ക വിഭാഗവുമായ താക്കൂർ സമുദായത്തിൽ നിന്നുള്ളവരാണ് പ്രതികൾ എന്ന വസ്തുത ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തിലും ഭിന്നത ഉണ്ടാക്കിയിട്ടുണ്ട്.

ഉത്തർപ്രദേശിലെ പ്രധാന വോട്ടുബാങ്ക് ആയ താക്കൂർ സമുദായത്തിലെ അംഗങ്ങൾ പ്രതിസ്ഥാനത്ത് വരുന്നത് ബി.ജെ.പിയുടെ വോട്ട് ചോർച്ചക്ക് കാരണമാകുമെന്ന വിലയിരുത്തലും ഇതിനു പിന്നിലുണ്ടാകാം.

എല്ലാ മുന്നോക്ക ജാതിക്കാരായ ഹിന്ദുക്കളെയും പോലെ താക്കൂറും ശക്തമായ ബി.ജെ.പിയുടെ വോട്ടുസ്രോതസാണ്. മുഖ്യമന്ത്രിയായ ആദിത്യനാഥ് ഒരു താക്കൂർ ആണെന്ന വസ്തുത കൂടി ഇതിനൊപ്പം ചേർത്തു വായിക്കേണ്ടി വരും .

ഉത്തർപ്രദേശിന്റെ അധികാര ഭൂപടമെടുത്താൽ പ്രാദേശിക ഭരണകൂടത്തിൽ തുടങ്ങി എം‌.എൽ‌.എമാർ, എം‌പിമാർ, ബ്യൂറോക്രാറ്റുകൾ എന്നിവരടങ്ങുന്ന ഇപ്പോഴത്തെ ഭരണസംവിധാനത്തിൽ താക്കൂർമാർക്ക് വളരെയധികം പിടിപാടുണ്ട്. ഇതിന്റെയെല്ലാം ആകെത്തുകയാണ് ഇരയായിരുന്നിട്ടും പെൺകുട്ടിയുടെ കുടുംബത്തിന് സഹായം നൽകുന്നതിന് ബി.ജെ.പിയിലെ ഒരു വിഭാഗത്തിന്റെ പരസ്യമായ അതൃപ്തി.

TAGS :

Next Story