Quantcast

'യു.പിയില്‍ നടക്കുന്നത് ബേട്ടി ബച്ചാവോ അല്ല, ക്രിമിനല്‍ ബച്ചാവോ': പ്രിയങ്കയും രാഹുലും

പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിന് പകരം കുറ്റവാളികളെയാണ് യു.പിയില്‍ സംരക്ഷിക്കുന്നതെന്ന് ഇരുവരും വിമര്‍ശിച്ചു.

MediaOne Logo

  • Published:

    18 Oct 2020 10:54 AM GMT

യു.പിയില്‍ നടക്കുന്നത് ബേട്ടി ബച്ചാവോ അല്ല, ക്രിമിനല്‍ ബച്ചാവോ: പ്രിയങ്കയും രാഹുലും
X

ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ യോഗി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിന് പകരം കുറ്റവാളികളെയാണ് യു.പിയില്‍ സംരക്ഷിക്കുന്നതെന്ന് ഇരുവരും വിമര്‍ശിച്ചു.

ബേട്ടി ബച്ചാവോ (പെൺമക്കളെ രക്ഷിക്കും) എന്ന് പറഞ്ഞാണ് തുടങ്ങിയത്. എന്നാല്‍ ഇന്നത് ക്രിമിനല്‍ ബച്ചാവോയില്‍ (കുറ്റവാളികളെ രക്ഷിക്കല്‍) എത്തിയിരിക്കുന്നു- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ബിജെപി എംഎല്‍എ ഇറക്കിക്കൊണ്ടുപോയ സംഭവത്തിന് പിന്നാലെയാണ് രാഹുലിന്‍റെ പ്രതികരണം. എംഎല്‍എ അണികളുമായെത്തി പ്രതിയെ ബലംപ്രയോഗിച്ച് മോചിപ്പിക്കുകയായിരുന്നു.

പ്രിയങ്ക ഗാന്ധിയും ഈ സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ചു-‘ഇതൊക്കെ ഏത് പദ്ധതിയുടെ ഭാഗമായിട്ടാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രീ പറയാമോ? ബേട്ടി ബച്ചാവോ ആണോ, അതോ ക്രിമിനല്‍ ബച്ചാവോ ആണോ?’ – പ്രിയങ്ക ട്വീറ്റ് ചെയ്തു.

പ്രിയങ്കയും രാഹുലും ഹാഥ്റസ് സംഭവം മുതല്‍ സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ യു.പി സര്‍ക്കാര്‍ വരുത്തുന്ന വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 19കാരിയായ ദലിത് പെണ്‍കുട്ടിയെ മേല്‍ജാതിക്കാര്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ സര്‍ക്കാരിന്‍റെയും പൊലീസിന്‍റെയും നിലപാട് തുടക്കം മുതല്‍ വിമര്‍ശനത്തിനിടയാക്കി. സെപ്തംബര്‍ 14ന് ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ നാവ് അക്രമികള്‍ മുറിച്ചുമാറ്റിയിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കാതെ പൊലീസ് രാത്രിയില്‍ സംസ്കരിച്ചതും വലിയ പ്രതിഷേധത്തിന് ഇടയാക്കി. കുടുംബത്തെ കാണാന്‍ ചെന്ന രാഹുലിനെയും പ്രിയങ്കയെയും കയ്യേറ്റം ചെയ്തതും മാധ്യമങ്ങളെ തടഞ്ഞതുമെല്ലാം പൊലീസും സര്‍ക്കാരും ആര്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കിയ സംഭവങ്ങളാണ്.

TAGS :

Next Story