Quantcast

'മുന്നാക്ക സംവരണം മോദിയുടെ രാഷ്ട്രീയ ഗിമ്മിക്ക്' എസ്.എഫ് ഐയുടെ പഴയ ഫേസ്ബുക് പോസ്റ്റിൽ പൊങ്കാല

എസ്.എഫ്.ഐ അഖിലേന്ത്യ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക് പേജിലെ പഴയ പോസ്റ്റ്‌ കുത്തിപ്പൊക്കിയാണ് സൈബർ സ്‌പേസിൽ പൊങ്കാല നടന്നുകൊണ്ടിരിക്കുന്നത്

MediaOne Logo

  • Published:

    23 Oct 2020 12:07 PM GMT

മുന്നാക്ക സംവരണം മോദിയുടെ രാഷ്ട്രീയ ഗിമ്മിക്ക് എസ്.എഫ് ഐയുടെ പഴയ ഫേസ്ബുക് പോസ്റ്റിൽ പൊങ്കാല
X

മുന്നാക്ക സംവരണം നടപ്പിലാക്കാൻ വേണ്ടി മോദി സർക്കാർ കൊണ്ടുവന്ന ഭരണഘടന ഭേദഗതി ബില്ലിനെ വിമർശിച്ച എസ്.എഫ്.ഐ പേജിലെ പഴയ പോസ്റ്റിൽ സൈബർ പൊങ്കാല.

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഉദ്യോഗസ്ഥ തലങ്ങളിൽ 10 ശതമാനം സംവരണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ തീരുമാനമെടുത്ത പശ്ചാത്തലത്തിലാണ് സോഷ്യൽ മീഡിയ എസ്.എഫ്.ഐയുടെ പഴയ പോസ്റ്റും കുത്തിപ്പൊക്കുന്നത്.

The Central Executive committee of Students’ Federation of India has issued the following statement 11.01.2019 *On the...

Posted by SFI - Students' Federation of India on Thursday, January 10, 2019

എസ്.എഫ്.ഐ അഖിലേന്ത്യ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക് പേജിലെ പഴയ പോസ്റ്റ്‌ കുത്തിപ്പൊക്കിയാണ് സൈബർ സ്‌പേസിൽ പൊങ്കാല നടന്നുകൊണ്ടിരിക്കുന്നത്. സാമൂഹികമായും സാമ്പത്തികമായും ഒരുപോലെ പിന്നിൽ നിൽക്കുന്നവർക്ക് പോലും അർഹിച്ച സംവരണ ആനുകൂല്യങ്ങൾ ലഭിക്കാതിരിക്കുമ്പോൾ കേന്ദ്രം നടപ്പിലാക്കുന്ന പുതിയ രാഷ്‌ട്രീയ നാടകമാണ് മുന്നാക്ക സംവരണം എന്നും എസ്.എഫ്.ഐ അന്ന് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10% ശതമാനം സംവരണം നൽകാൻ മന്ത്രിസഭ ഇന്നലെയാണ് തീരുമാനമെടുത്തത്. ഇതുമായി ബന്ധപെട്ട മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിന് താഴെയും ഇന്നലെ വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു.

TAGS :

Next Story