Quantcast

യു.പിയില്‍ 16കാരിയെ വീടിനുള്ളില്‍ അതിക്രമിച്ച് കയറി വെടിവെച്ച് കൊന്നു: രണ്ട് പേര്‍ പിടിയില്‍

മോശമായി പെരുമാറിയ യുവാക്കളെ പെണ്‍കുട്ടി താക്കീത് ചെയ്തതിന് പിന്നാലെയാണ് സംഭവം

MediaOne Logo

  • Published:

    25 Oct 2020 4:22 AM GMT

യു.പിയില്‍ 16കാരിയെ വീടിനുള്ളില്‍ അതിക്രമിച്ച് കയറി വെടിവെച്ച് കൊന്നു: രണ്ട് പേര്‍ പിടിയില്‍
X

ഉത്തര്‍പ്രദേശില്‍ വീടിനുള്ളില്‍ അതിക്രമിച്ച് കയറിയ അക്രമികള്‍ 16കാരിയെ വെടിവെച്ച് കൊന്നു. ഫിറോസാബാദിലാണ് സംഭവം. അക്രമികളില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഒരാളെ കൂടി പിടികൂടാനുണ്ട്.

"എന്‍റെ മകള്‍ പ്ലസ് ടുവിലാണ് പഠിക്കുന്നത്. അവള്‍ റോഡിലൂടെ നടക്കുമ്പോള്‍ ഈ യുവാക്കള്‍ മോശമായി പെരുമാറുകയും അശ്ലീല സംഭാഷണം നടത്തുകയും ചെയ്തു. മകള്‍ അവരെ താക്കീത് ചെയ്തു. അതിന് ശേഷമാണ് മൂന്ന് പേര്‍ വീട്ടിലെത്തി വാതില്‍ തള്ളിത്തുറന്ന് മകളുടെ തലയ്ക്ക് നേരെ വെടിയുതിര്‍ത്തത്"- പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

വെള്ളിയാഴ്ച രാത്രി 11.45ഓടെയാണ് സംഭവമെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു. മനിഷ് ചൌധരി, ശിവപാല്‍ യാദവ്, ഗൌരവ് ചക് എന്നിവരാണ് പ്രതികള്‍. മൂന്ന് പേരും പെണ്‍കുട്ടിയുടെ വീടിന് സമീപം താമസിക്കുന്നവരാണ്.

TAGS :

Next Story