Quantcast

'ഞങ്ങള്‍ കുട്ടികളല്ല'; മോഹന്‍ ഭാഗവതിന് മറുപടിയുമായി ഉവൈസി

'സി.എ.എ, എൻ.ആർ.സിയിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ബി.ജെ.പി ഒളിച്ചുവെക്കാതെ വ്യക്തമാക്കി പറഞ്ഞിട്ടുണ്ട്'

MediaOne Logo

  • Published:

    25 Oct 2020 1:04 PM GMT

ഞങ്ങള്‍ കുട്ടികളല്ല; മോഹന്‍ ഭാഗവതിന് മറുപടിയുമായി ഉവൈസി
X

സി.എ.എയിൽ മുസ്​ലിംകൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന ആർ.എസ്​.എസ്​ തലവൻ മോഹൻ ഭാഗവതിന്‍റെ പ്രസ്​താവനക്ക്​ മറുപടിയുമായി എ.ഐ.എം.ഐ.എം പ്രസിഡന്‍റ്​ അസദുദ്ദീൻ ഉവൈസി​. തെറ്റിദ്ധരിക്കപ്പെടാൻ മുസ്​ലിംകൾ കുട്ടികളല്ലെന്നായിരുന്നു ഉവൈസിയുടെ മറുപടി.

സി.എ.എ, എൻ.ആർ.സിയിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ബി.ജെ.പി ഒളിച്ചുവെക്കാതെ വ്യക്തമാക്കി പറഞ്ഞിട്ടുണ്ട്. ഇത്​ മുസ്‍ലിംകൾക്കെതിരല്ലെങ്കിൽ മതവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ നിയമത്തിൽ നിന്നും ഒഴിവാക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു.

സി.എ.എ നിയമം ഏതെങ്കിലും സമുദായത്തിന് എതിരല്ലെന്നും മുസ്​ലിംകൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്നായിരുന്നു ഭാഗവതിന്‍റെ പ്രസ്​താവന. പ്രതിഷേധത്തിന്‍റെ പേരിൽ ആസൂത്രിത അക്രമമാണ്​ രാജ്യത്ത്​ നടന്നതെന്നും ഭാഗവത്​ പറഞ്ഞിരുന്നു.

TAGS :

Next Story