Quantcast

മുംബൈയിലെ തിരക്കേറിയ റോഡില്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ ചിത്രം; പൊലീസ് നീക്കം ചെയ്തു

പോസ്റ്ററുകള്‍ക്ക് മുകളില്‍ വാഹനങ്ങള്‍ പോകുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആരാണ് പോസ്റ്റര്‍ പതിച്ചതെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

MediaOne Logo

  • Published:

    30 Oct 2020 2:14 PM GMT

മുംബൈയിലെ തിരക്കേറിയ റോഡില്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ ചിത്രം; പൊലീസ് നീക്കം ചെയ്തു
X

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ചിത്രങ്ങള്‍ റോഡില്‍ ഒട്ടിച്ച നിലയില്‍. ദക്ഷിണ മുംബൈയിലെ തിരക്കേറിയ മുഹമ്മദലി റോഡിലാണ് മാക്രോണിന്റെ നിരവധി ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് എത്തി നീക്കം ചെയ്തു. ചിത്രങ്ങള്‍ക്ക് മുകളിലൂടെ വാഹനങ്ങള്‍ പോകുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം ആരാണ് പോസ്റ്റര്‍ പതിച്ചതെന്ന് വ്യക്തമായിട്ടില്ലെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പൊലീസ് വക്താവ് വ്യക്തമാക്കി.

സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി വക്താവ് സാംബിത് പാത്ര രംഗത്ത് എത്തി. ഫ്രാൻസിൽ അക്രമങ്ങൾ അരങ്ങേറുമ്പോൾ ഭീകരവാദത്തിനെതിരെ പോരാടാൻ അവരുടെ കൂടെ നിൽക്കും എന്ന് ഇന്ത്യൻ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ മുംബൈയുടെ നിരത്തുകളിൽ ഫ്രഞ്ച് പ്രസിഡന്റിനെ ഇങ്ങനെ അപമാനിക്കുന്നത് ശരിയാണോ എന്നായിരുന്നു സാംബിത് പാത്രയുടെ ട്വീറ്റ്.

Watch Video:

TAGS :

Next Story