Quantcast

''കോവിഡ് ഒടുങ്ങിയാൽ സി.എ.എ നടപ്പാക്കും''

ഡിസംബറിൽ പാർലമെന്റ് പാസാക്കിയ വിവാദ സി.എ.എ നിയമം രാജ്യവ്യാപക പ്രതിഷേധത്തിനാണ് തിരികൊളുത്തിയത്.

MediaOne Logo

  • Published:

    6 Nov 2020 3:16 PM GMT

കോവിഡ് ഒടുങ്ങിയാൽ സി.എ.എ നടപ്പാക്കും
X

കോവിഡ് ഭീതി ഒഴിഞ്ഞാൽ ഉടൻ പൗരത്വ ഭേദ​ഗതി നിയമം നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി പശ്ചിമ ബം​ഗാളിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

പൗരത്വ നിയമം നടപ്പിലാക്കും. എല്ലാ അഭയാർഥികൾക്കും പൗരത്വം ലഭിക്കും. കോവിഡ് കാരണമുണ്ടായ കാലതാമസം മാത്രമാണ് ഇക്കാര്യത്തിലുള്ളത്. അയൽ രാജ്യങ്ങളിൽ മത വിവേചനം നേരിടുന്നവർക്കുള്ളതാണ് സി.എ.എ. മമതയും കോൺ​ഗ്രസും ബി.എസ്.പിയുമെല്ലാം സി.എ.എയെ എതിർക്കുന്നത് അത് ന്യൂനപക്ഷങ്ങൾക്കെതിരെ ഉള്ളതാണെന്ന് പറഞ്ഞു കൊണ്ടാണ്. പ്രതിപക്ഷം കള്ളം പ്രചരിപ്പിക്കുകയാണെന്നും എല്ലാവര്‍ക്കും പൗരത്വം നൽകുന്ന നിയമമാണ് സി.എ.എ എന്നും അമിത് ഷാ പറഞ്ഞു.

ഡിസംബറിൽ പാർലമെന്റ് പാസാക്കിയ വിവാദ സി.എ.എ നിയമം രാജ്യവ്യാപക പ്രതിഷേധത്തിനാണ് തിരികൊളുത്തിയത്. കോവിഡ് ലോക്ക് ഡൗൺ കാരണം നിയമ നടപടികളും പ്രതിഷേധ പരിപാടികളും നിർത്തിവെക്കുകയായിരുന്നു. ബം​ഗാളിൽ ഭരണ വിരുദ്ധ വികാരം ഉള്ളതായി കാണാൻ കഴിഞ്ഞുവെന്നും ബം​ഗാളിലെ ജനങ്ങൾ മാറ്റം ആ​ഗ്രഹിക്കുന്നതായും ഷാ പറഞ്ഞു.

TAGS :

Next Story