Quantcast

ബിഹാറില്‍ എന്‍.ഡി.എ മുന്നില്‍; കൂടുതല്‍ സീറ്റുകള്‍ ബി.ജെ.പിക്ക്

ഫലസൂചന പ്രകാരം എൻ.ഡി.എ 132 സീറ്റിലും മഹാസഖ്യം 101 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.

MediaOne Logo

  • Published:

    10 Nov 2020 10:48 AM GMT

ബിഹാറില്‍ എന്‍.ഡി.എ മുന്നില്‍; കൂടുതല്‍ സീറ്റുകള്‍ ബി.ജെ.പിക്ക്
X

ബിഹാർ തെരഞ്ഞെടുപ്പ് ഫലം മണിക്കൂറുകൾ പിന്നിടുമ്പോൾ തുടക്കത്തിലെ തരംഗങ്ങളിൽ മാറ്റം. പോസ്റ്റൽ വോട്ടുകളിൽ ഏറെ പിന്നിലായിരുന്ന എൻ.ഡി.എ, ആർ.ജെ.ഡി നേതൃത്വം നൽകുന്ന മഹാസഖ്യത്തെ പിന്നിലാക്കി മുന്നേറ്റം തുടങ്ങി. ഫലസൂചന പ്രകാരം എൻ.ഡി.എ 132 സീറ്റിലും മഹാസഖ്യം 101 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.

അന്തിമഫലം വരാൻ ഇനിയും മണിക്കൂറുകളുണ്ടെങ്കിലും ബിഹാർ തൂക്കുസഭയിലേക്ക് നീങ്ങുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അങ്ങനെയൊരു സ്ഥിതിവന്നാൽ എൻ.ഡി.എയിൽ നിന്ന് പിണങ്ങിപ്പിരിഞ്ഞ് ഒറ്റക്ക് മത്സരിച്ച ചിരാഗ് പാസ്വാന്റെ എൽ.ജെ.പിയുടെ നിലപാട് നിർണായകമാവും. നിലവിൽ എട്ട് സീറ്റുകളിൽ എൽ.ജെ.പി ലീഡ് ചെയ്യുന്നുണ്ട്.

243 അസംബ്ലി സീറ്റുകളുള്ള ബിഹാറിൽ മൂന്ന് ഘട്ടങ്ങളിലായാണ് പോളിങ് നടന്നത്. നവംബർ 7-ലെ മൂന്നാം ഘട്ടത്തിനു ശേഷം പുറത്തുവിട്ട വിവിധ എക്‌സിറ്റ്‌പോൾ ഫലങ്ങൾ മഹാസഖ്യം അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. ടൈംസ് നൗ സി വോട്ടർ എക്‌സിറ്റ് പോൾ മഹാസഖ്യത്തിന് 120 സീറ്റും എൻ.ഡി.എക്ക് 116 സീറ്റും പ്രവചിക്കുന്നു. ഇന്ത്യാ ടുഡേ ആക്‌സിസ്: മഹാസഖ്യം 150, എൻ.ഡി.എ 80, റിപ്പബ്ലിക് ജൻകി ബാത് മഹാസഖ്യം 128, എൻ.ഡി.എ 104, ടുഡേസ് ചാണക്യ മഹാസഖ്യം 180, എൻ.ഡി.എ 55 എന്നിങ്ങനെയാണ് മറ്റ് ഏജൻസികളുടെ എക്‌സിറ്റ് പോൾ ഫലങ്ങൾ.

കോവിഡ് 19 മഹാമാരിക്കിടെ രാജ്യത്ത് ഇതാദ്യമായി നടന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ 57 ശതമാനമാളുകൾ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. തുടർച്ചയായി നാലാം തവണ മുഖ്യമന്ത്രിപദം ലക്ഷ്യമിടുന്ന ജെ.ഡി.യു തലവൻ നിതീഷ് കുമാർ എൻ.ഡി.എയുടെയും മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് മഹാസഖ്യത്തിന്‍റെ യും മുഖ്യമന്ത്രി സ്ഥാനാർത്ഥികളാണ്.

TAGS :

Next Story