Quantcast

നിതീഷ് എന്‍.ഡി.എ വിട്ട് മഹാസഖ്യത്തിനൊപ്പം ചേരണമെന്ന് ദിഗ് വിജയ സിംഗ്

എന്‍.ഡി.എയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി മാറിയതോടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുകയാണ് ജെ.ഡി.യു

MediaOne Logo

  • Published:

    11 Nov 2020 4:01 AM GMT

നിതീഷ് എന്‍.ഡി.എ വിട്ട് മഹാസഖ്യത്തിനൊപ്പം ചേരണമെന്ന് ദിഗ് വിജയ സിംഗ്
X

നീതിഷ് കുമാറിനെ ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിംഗ്. നിതീഷ് എന്‍.ഡി.എ വിട്ട് മഹാസഖ്യത്തിനൊപ്പം ചേരണമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ബിഹാര്‍ വിട്ട് നിങ്ങള്‍ ഇന്ത്യയുടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല്‍ മറ്റ് നേതാക്കളൊന്നും ഇതിനോട് പ്രതികരിച്ചിട്ടില്ല. ബി.ജെ.പിയുടെ ഔദാര്യത്താല്‍ മുഖ്യമന്ത്രിയാകേണ്ട അവസ്ഥയിലാണ് നിതീഷ് കുമാർ. എന്‍.ഡി.എയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി മാറിയതോടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുയാണ് ജെ.ഡി.യു. ഈ സാഹചര്യത്തിലാണ് നിതീഷിനെ ദിഗ്‍വിജയ സിംഗ് കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

അതേസമയം വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്തിയെന്ന ആരോപണവുമായി ദിഗ്‍വിജയ സിംഗ് ഇന്നലെ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ടവയിലാണ് കൃത്രിമം നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചില സീറ്റുകളില്‍ തങ്ങള്‍ തോല്‍ക്കാന്‍ സാധ്യതയില്ലായിരുന്നു, പക്ഷേ തങ്ങള്‍ തോറ്റെന്നും അദ്ദേഹം പറഞ്ഞു.

125 സീറ്റിന്‍റെ നേരിയ ഭൂരിപക്ഷത്തോടെ എന്‍.ഡി.എ ബിഹാറില്‍ അധികാരത്തിലേറാന്‍ പോവുകയാണ്. 110 സീറ്റാണ് മഹാസഖ്യം സ്വന്തമാക്കിയത്. ആർ.ജെ.ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം 110 സീറ്റ് നേടി. 76 സീറ്റ് നേടിയ ആർ.ജെ.ഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബി.ജെ.പി 74 ഇടത്തും ജെ.ഡി.യു 43 സീറ്റുകളിലുമാണ് വിജയിച്ചത്. 16 ഇടത്ത് വിജയിച്ച ഇടതുപാർട്ടികളും നേട്ടമുണ്ടാക്കി. എന്നാൽ മത്സരിച്ച 70 സീറ്റുകളിൽ 19 ഇടത്ത് മാത്രമാണ് കോൺഗ്രസ് വിജയിച്ചത്.

TAGS :

Next Story