Quantcast

റിപ്പബ്ലിക് ഭാരതില്‍ നിന്ന് സൊമാറ്റോയുടെ പരസ്യം പിന്‍വലിക്കണം: സ്വര ഭാസ്കർ

ഒരു മാസം മുൻപ് പ്രമുഖ കമ്പനികളായ പാർളെയും, ബജാജും റിപ്പബ്ലിക് ടിവിയെ പരസ്യം നല്‍കുന്ന ചാനലുകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു

MediaOne Logo

  • Published:

    19 Nov 2020 12:01 PM GMT

റിപ്പബ്ലിക് ഭാരതില്‍ നിന്ന് സൊമാറ്റോയുടെ പരസ്യം പിന്‍വലിക്കണം: സ്വര ഭാസ്കർ
X

റിപ്പബ്ലിക് ചാനലിന്റെ ഹിന്ദി ചാനലായ റിപ്പബ്ലിക് ഭാരതില്‍ സൊമാറ്റോ പരസ്യം നല്‍കുന്നതിനെതിരെ നടി സ്വരാ ഭാസ്കര്‍. നടിയുടെ ട്വീറ്റ് ഇങ്ങനെ "നിങ്ങളുടെ റെഗുലർ കസ്റ്റമർ ആണ് ഞാൻ എന്നാൽ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന റിപ്പബ്ലിക്ക് പോലുള്ള ചാനലുകൾക്ക് എന്റെ പണത്തിന്റെ ഒരംശം ലഭിക്കുന്നതിൽ എനിക്ക് താല്പര്യമില്ല".

എന്നാൽ തങ്ങളുടെ കണ്ടന്റ് മാത്രമാണ് സൊമാറ്റോ പ്രമോട്ട് ചെയ്യുന്നതെന്നും മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ പരിശോധിക്കാമെന്നും സൊമാറ്റോ ട്വീറ്റ് ചെയ്തു. ഒരു മാസം മുൻപ് പ്രമുഖ കമ്പനികളായ പാർളെയും, ബജാജും റിപ്പബ്ലിക് ടിവിയെ പരസ്യം നല്‍കുന്ന ചാനലുകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

ടി.ആർ.പി ക്രമക്കേടുമായി ബന്ധപ്പെട്ട റിപ്പബ്ലിക് ടിവി ഉൾപ്പെടുന്ന കേസിനെ തുടർന്ന് മോശം ഉള്ളടക്കം നൽകുന്ന ചാനലുകളുമായി സഹകരിക്കാൻ താല്‍പര്യം ഇല്ലയെന്നു ഈ കമ്പനികൾ വ്യക്തമാക്കിയിരുന്നു.

TAGS :

Next Story