Quantcast

ഹിമാചലിലെ ലാഹോളിൽ 52കാരനൊഴികെയുള്ള മുഴുവൻ ഗ്രാമവാസികൾക്കും കൊറോണ..

കുറച്ച് ദിവസങ്ങൾക്ക് മുന്നേ ഗ്രാമത്തിൽ നടന്ന ഒരു മതചടങ്ങിൽ ഗ്രാമവാസികൾ ഒത്തുകൂടിയിരുന്നു. ഇതിനെ തുടർന്നാണ് ഇത്രയധികം പേരിലേക്ക് കൊറോണ വ്യാപകയായതെന്നാണ് അധികൃതർ വിലയിരുത്തുന്നത്.

MediaOne Logo

  • Published:

    20 Nov 2020 12:41 PM GMT

ഹിമാചലിലെ ലാഹോളിൽ 52കാരനൊഴികെയുള്ള മുഴുവൻ ഗ്രാമവാസികൾക്കും കൊറോണ..
X

ഹിമാചൽ പ്രദേശിലെ ലാഹോളിൽ ഒരു ഗ്രാമത്തിൽ 52 വയസ്സുകാരനൊഴികെയുള്ള മുഴുവൻ ഗ്രാമവാസികൾക്കും കൊറോണ സ്ഥിരീകരിച്ചു. മണാലി-ലേഹ് പ്രധാനപാതയിൽ തോറാങ് ഗ്രാമത്തിലാണ് 42 നിവാസികളിൽ 41 പേർക്കും കോവിഡ് പോസിറ്റീവായത്. തണുപ്പ് കാലമായതിനാൽ ഗ്രാമത്തിലെ മറ്റ് ആളുകൾ കുളുവിലാണ് നിലവിൽ താമസം. ബാക്കിയുള്ള ഗ്രാമവാസികളിൽ 52 കാരനായ ഭൂഷൺ താക്കൂർ ഒഴിച്ച് മറ്റെല്ലാവർക്കും കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിക്കുകയുണ്ടായി.

"ഞാൻ ഒറ്റക്കൊരു റൂമിൽ മാറിത്താമസിക്കുകയാണ്. കഴിഞ്ഞ നാല് ദിവസങ്ങളായിട്ട് സ്വന്തമായാണ് ഞാൻ ഭക്ഷണം പാകം ചെയ്യുന്നത്. റിസൾട്ട് വരുന്നത് വരെ ഞാൻ കുടുംബത്തോടൊപ്പമായിരുന്നു താമസം. പക്ഷെ കൃത്ത്യമായി കൈ കഴുകുന്നതിലും, മാസ്ക് ഉപയോഗിക്കുന്നതിലും,പൊതു ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നതിലും ഞാൻ ശ്രദ്ധിച്ചിരുന്നു. ആളുകൾ ഈ അസുഖത്തെ ചെറുതായി കാണരുത്. തണുപ്പ് കാലത്ത് കൂടുതൽ ജാഗ്രത പാലിക്കണം" ഭൂഷൺ താക്കൂർ പറയുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുന്നേ ഗ്രാമത്തിൽ നടന്ന ഒരു മതചടങ്ങിൽ ഗ്രാമവാസികൾ ഒത്തുകൂടിയിരുന്നു. ഇതിനെ തുടർന്നാണ് ഇത്രയധികം പേരിലേക്ക് കൊറോണ വ്യാപകയായതെന്നാണ് അധികൃതർ വിലയിരുത്തുന്നത്. കൂടുതൽ വ്യാപനമുണ്ടാകുന്നത് തടയാനായി ഈ പ്രദേശങ്ങളിലൂടെയുള്ള വിനോദസഞ്ചാരം നിരോധിച്ചിരിക്കുകയാണെന്നും അധികൃതർ വ്യക്താമാക്കി. ലാഹോളിലെ മറ്റ് ഗ്രാമവാസികളും അതീവ ജാഗ്രതയോടെയാണ്‌ കഴിയുന്നത്.

TAGS :

Next Story