Quantcast

ആദിവാസികള്‍ക്കും ദലിതര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കുന്നത് ബി.ജെ.പി-ആര്‍.എസ്.എസ് അജണ്ടയാണെന്ന് രാഹുല്‍ ഗാന്ധി

സ്‌കോളര്‍ഷിപ്പ് മരവിപ്പിച്ചത് വഴി 60 ലക്ഷം ആദിവാസി ദലിത് വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസമാണ് പാതിവഴിയില്‍ നിലച്ചത്

MediaOne Logo

  • Published:

    29 Nov 2020 6:36 AM GMT

ആദിവാസികള്‍ക്കും ദലിതര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കുന്നത് ബി.ജെ.പി-ആര്‍.എസ്.എസ് അജണ്ടയാണെന്ന് രാഹുല്‍ ഗാന്ധി
X

എസ് സി – എസ്.ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് മരവിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. രാജ്യത്ത് ആദിവാസികള്‍ക്കും ദലിതര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കുന്നത് ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍റെയും അജണ്ടയാണ്. അവരുടേതായ ന്യായങ്ങള്‍ നിരത്തി ഇത് നടപ്പാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത് എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സ്‌കോളര്‍ഷിപ്പ് മരവിപ്പിച്ചത് വഴി 60 ലക്ഷം ആദിവാസി ദലിത് വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസമാണ് പാതിവഴിയില്‍ നിലച്ചത്.

സ്കോളര്‍ഷിപ്പ് നിഷേധിച്ച വാര്‍ത്തയും രാഹുല്‍ ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

TAGS :

Next Story