Quantcast

കര്‍ഷക സമരം; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ വീട്ടുതടങ്കലില്‍

ട്വിറ്ററിലൂടെയാണ് ആം ആദ്മി അരവിന്ദ് കെജ്‍രിവാള്‍ വീട്ടുതടങ്കലിലായ കാര്യം അറിയിച്ചത്.

MediaOne Logo

  • Published:

    8 Dec 2020 5:20 AM GMT

കര്‍ഷക സമരം; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ വീട്ടുതടങ്കലില്‍
X

കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചതിന് തൊട്ടുപിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ വീട്ടുതടങ്കലിലെന്ന് ആം ആദ്മി പാര്‍ട്ടി. ഇന്നലെ സിംഗു അതിർത്തിയിൽ നേരിട്ടെത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഇന്ന് രാവിലെയാണ് വീട്ടുതടങ്കലിലാക്കിയതെന്നാണ് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നത്. ട്വിറ്ററിലൂടെയാണ് ആം ആദ്മി അരവിന്ദ് കെജ്‍രിവാള്‍ വീട്ടുതടങ്കലിലായ കാര്യം അറിയിച്ചത്.

വീട്ടിനകത്തുള്ള ആരെയും പുറത്തേക്കോ പുറത്തുനിന്നുള്ളവരെ വീട്ടിനകത്തേക്കോ കയറ്റുന്നില്ലെന്നും ആം ആദ്മി പറഞ്ഞു. നേരത്തെ, സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഡൽഹിയിലെ സ്റ്റേഡിയങ്ങള്‍ കര്‍ഷകര്‍ക്കുള്ള തുറന്ന ജയിലുകളാക്കാനുള്ള പദ്ധതിക്ക് അനുമതി നിഷേധിച്ചിരുന്നു.

അതെ സമയം കര്‍ഷക നിയമങ്ങള്‍ക്കെതിരെ 12 ദിവസമായി ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകരുടെ പ്രതിഷേധസമരം തുടരുകയാണ്. സര്‍ക്കാറുമായി പല തവണ കര്‍ഷക നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും വിഷയങ്ങളില്‍ തീരുമാനമായിട്ടില്ല.

TAGS :

Next Story