Quantcast

റിപ്പബ്ലിക്ക് ടി.വിക്കെതിരായ ടി.ആർ.പി തട്ടിപ്പ് കേസ്: ആരാണ് അറസ്റ്റിലായ സി.ഇ.ഒ വികാസ് ഖഞ്ചന്ദാനി ??

ചാനലിന്റെ വ്യാജ റേറ്റിംഗ് അടക്കമുള്ള സകല തട്ടിപ്പുകളും സംബന്ധിച്ച് കൃത്യമായ ധാരണ വികാസ് ഖഞ്ചന്ദാനിക്ക് മുമ്പേയുണ്ടായിരുന്നു എന്നാണ് നിലവിലെ തെളിവുകൾ വ്യക്തമാക്കുന്നത്.

MediaOne Logo

  • Published:

    13 Dec 2020 10:43 AM GMT

റിപ്പബ്ലിക്ക് ടി.വിക്കെതിരായ ടി.ആർ.പി തട്ടിപ്പ് കേസ്: ആരാണ് അറസ്റ്റിലായ സി.ഇ.ഒ വികാസ് ഖഞ്ചന്ദാനി ??
X

വ്യാജ ടി.ആർ.പി റേറ്റിംഗ് കേസിൽ മുംബൈ പോലീസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്യുന്ന പതിമൂന്നാമത്തെ വ്യക്തിയാണ് റിപ്പബ്ലിക്ക് ടി.വി സി.ഇ.ഒ വികാസ് ഖഞ്ചന്ദാനി. കേസിൽ ക്രൈം ബ്രാഞ്ച് ചാർജ് ഷീറ്റ് ഫയൽ ചെയ്ത് കേവലം ഇരുപത് ദിവസങ്ങൾക്കകമാണ് റിപ്പബ്ലിക്ക് ടി.വിയുടെ സി.ഇ.ഒ അറസ്റ്റ് ചെയ്യപ്പെടുന്നത്. മുമ്പ് അറസ്റ്റ് ചെയ്യപ്പെട്ട മറ്റ് 12 പ്രതികളുടെ മേൽ ചുമത്തിയിട്ടുള്ള 9 സെഷനുകളും വികാസ് ഖഞ്ചന്ദാനിയുടെ മേൽ മുംബൈ പോലീസ് ചുമത്തിയിട്ടുണ്ട്.

ബാർക്കോ മീറ്ററുകളിൽ തട്ടിപ്പ് നടത്തിയതിന് പുറമെ ലാൻഡിംഗ് ചാനൽ നമ്പറുമായി ബന്ധപ്പെട്ട് കൃത്രിമത്വം കാണിക്കാനുള്ള ഉദ്ദേശ്യത്തോടെ കേബിൾ ഓപ്പറേറ്റർമാരെ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട് റിപ്പബ്ലിക്ക് ടി.വി അധികൃതർ എന്ന് മുംബൈ പോലീസ് വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച ചർച്ചകൾ നടന്ന ചാനൽ അധികൃതരുടെ വാട്ട്സാപ്പ് ഗ്രൂപ്പ് സന്ദേശങ്ങളിൽ വികാസ് ഖഞ്ചന്ദാനിയുടെ പങ്ക് വ്യക്തമാണെന്നും ക്രൈം ബ്രാഞ്ച് പറഞ്ഞു.

ഇരുപത് വർഷമായി മാധ്യമപ്രവർത്തന മേഖലയിൽ പ്രവർത്തിച്ച് പരിചയമുള്ള വികാസ് ഖഞ്ചന്ദാനി 2017ലാണ് റിപ്പബ്ലിക്ക് ടി.വി യുടെ തലപ്പത്തേക്ക് എത്തുന്നത്. റിലയൻസ് ബ്രോഡിക്കസ്റ്റ് നെറ്റ്‌വർക്ക് അടക്കം നിരവധി സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് വികാസ്. റിപ്പബ്ലിക്ക് ടി.വി യുടെ ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമായ വികാസ് ഖഞ്ചന്ദാനിക്ക് റിപ്പബ്ലിക്ക് ടി.വി യുടെ വ്യാജ റേറ്റിംഗ് അടക്കമുള്ള സകല തട്ടിപ്പുകളും സംബന്ധിച്ച് കൃത്യമായ ധാരണ മുമ്പേയുണ്ടായിരുന്നു എന്നാണ് നിലവിലെ തെളിവുകൾ വ്യക്തമാക്കുന്നത്. നേരത്തെ തന്നെ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്ന വികാസിൻറെ ഹരജി നാളെ കേൾക്കാനിരിക്കെയാണ് ഇന്ന് അറസ്റ്റ് നടക്കുന്നത്. ഇതിനിടെ, കഴിഞ്ഞ നവംബറിൽ അറസ്റ്റ് ചെയ്യപ്പെട്ട ചാനലിന്റെ ഡിസ്ട്രിബൂഷൻ ഹെഡ് ഗൻശ്യാം സിങിന് ഈയടുത്ത് ജാമ്യം ലഭിച്ചിരുന്നു .

TAGS :

Next Story