Quantcast

'ബി.ജെ.പി.ക്ക് വോട്ട് മറിച്ചതില്‍ നന്ദി' ശൂരനാട് രാജശേഖരന് നന്ദി പറഞ്ഞ് പോസ്റ്ററുകള്‍

തദ്ദേശതെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും പോസ്റ്ററുകൾ.

MediaOne Logo

  • Published:

    20 Dec 2020 3:59 AM GMT

ബി.ജെ.പി.ക്ക് വോട്ട് മറിച്ചതില്‍ നന്ദി ശൂരനാട് രാജശേഖരന് നന്ദി പറഞ്ഞ് പോസ്റ്ററുകള്‍
X

തദ്ദേശതെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും പോസ്റ്ററുകൾ. കെ.പി.സി.സി വൈസ് പ്രസിഡന്‍റായ ശൂരനാട് രാജശേഖരനെതിരെയാണ് ഇത്തവണ പോസ്റ്റർ.

കോൺഗ്രസ് വലിയ പരാജയമേറ്റുവാങ്ങിയ കൊല്ലത്ത് ഡി.സി.സി പ്രസിഡന്‍റായ ബിന്ദു കൃഷ്ണക്കെതിരെയും നേരത്തെ പോസ്റ്റര്‍ ഉയര്‍ന്നിരുന്നു. അതിന് തുടര്‍ച്ചയെന്നോണമാണ് ഇപ്പോള്‍ ശൂരനാട് രാജശേഖരനെതിരെയും പോസ്റ്ററുകള്‍ ഉയര്‍ന്നത്. കോൺഗ്രസ് പാർട്ടിയെ ആർ.എസ്.എസിന് വിറ്റു തുലച്ച ശൂരനാട് രാജശേഖരനെ പുറത്താക്കണമെന്നാണ് പോസ്റ്ററിൽ ആവശ്യപ്പെടുന്നത്. ശൂരനാട് രാജശേഖരൻ ആർ.എസ്.എസ് റിക്രൂട്ടിങ്ങ് ഏജന്‍റാണെന്നും പരാമർശമുണ്ട്. ശൂരനാടിന് നന്ദി അറിയിച്ച് ബി.ജെ.പിയുടെ പേരിലും കൊല്ലത്ത് ഫ്ലക്സ് ബോർഡുയർന്നു. കോൺഗ്രസ് വോട്ട് ബി.ജെ.പിക്ക് മറിച്ചതിൽ നന്ദിയെന്നാണ് പോസ്റ്ററിൽ പറഞ്ഞിരിക്കുന്നത്.

TAGS :

Next Story