Quantcast

അമിത് ഷായുടെ ഏഴ് നുണകള്‍ പൊളിച്ചടക്കി തൃണമൂല്‍ എം.പി

''ടൂറിസ്റ്റ്​ സംഘത്തി​ന്‍റെ മുഖ്യ പരിചാരകൻ ബംഗാളിൽ നടത്തിയ പ്രസംഗത്തി​ന്‍റെ വസ്​തുതാ പരിശോധന''

MediaOne Logo

  • Published:

    21 Dec 2020 4:53 AM GMT

അമിത് ഷായുടെ ഏഴ് നുണകള്‍ പൊളിച്ചടക്കി തൃണമൂല്‍ എം.പി
X

പശ്ചിമ ബംഗാളിലെ മിഡ്‌നാപൂർ ജില്ലയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷാ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞ ഏഴ്​ തെറ്റായ വിവരങ്ങളുടെ വസ്​തുതാ പരിശോധനയുമായി​ തൃണമൂൽ കോൺഗ്രസ് എം.പി ഡെറക് ഓബ്രിയൻ. ട്വിറ്ററിലാണ്​ അദ്ദേഹം അമിത്​ ഷാ പറഞ്ഞ ഏഴ്​ കാര്യങ്ങളുടെ സത്യാവസ്ഥ വിശദീകരിച്ച്​ രംഗത്തെത്തിയത്​.

ടൂറിസ്റ്റ്​ സംഘത്തി​ന്‍റെ മുഖ്യ പരിചാരകൻ ബംഗാളിൽ നടത്തിയ പ്രസംഗത്തി​ന്‍റെ വസ്​തുതാ പരിശോധന എന്ന തലക്കെട്ടോടെയാണ് അദ്ദേഹം അമിത് ഷായുടെ നുണകളുടെ വസ്തുതകള്‍ തുറന്നുകാണിച്ചത്.

അമിത്​ ഷാ പറഞ്ഞ കാര്യങ്ങളുടെ വസ്​തുതാ പരിശോധന

1) മമതാ ബാനർജി മറ്റൊരു പാർട്ടിക്ക്​ വേണ്ടി കോൺഗ്രസ്​ വിട്ട്​ പോയതാണ്​. എന്നിട്ട്​ ഇപ്പോൾ കാലുമാറിയതിന്​ മറ്റുള്ളവരെ കുറ്റം പറയുന്നു.

വാസ്​തവം: മമത ബാനർജി മറ്റൊരു പാർട്ടിയിലേക്ക്​ കൂറുമാറിയിട്ടില്ല. മറിച്ച്​ 1998ൽ ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്​ സ്ഥാപിക്കുകയാണ്​ ചെയ്​തത്​.

2) ആയുഷ്​മാൻ ഭാരതി​ന്‍റെ കീഴിലുള്ള ആനുകൂല്യങ്ങൾ ബംഗാളിലെ ജനങ്ങൾക്ക്​ മമതാ സർക്കാർ നൽകുന്നില്ല

വാസ്​തവം: ആയുഷ്​മാൻ ഭാരതിന്​ രണ്ട്​ വർഷം മുമ്പ് ബംഗാളിൽ സർക്കാർ സ്വസ്​ത്യ സതി ആരംഭിച്ചിരുന്നു. അതി​ന്‍റെ കീഴിൽ 1.4 കോടി കുടുംബങ്ങൾക്ക്​ വർഷത്തിൽ 5 ലക്ഷം വരെ വരുന്ന ആരോഗ്യ ഇൻഷുറൻസ്​ ​നൽകി.

3) പി.എം കിസാന്​ കീഴിലുള്ള 6000 രൂപ കർഷകർക്ക്​ ലഭിക്കുന്നത്​ ബംഗാൾ സർക്കാർ തടയുന്നു.

വാസ്​തവം: ബംഗാൾ ക്രിഷക്​ ബന്ധു എന്ന പദ്ധതിയിലൂടെ കർഷകർക്ക്​ ഏക്കർ അടിസ്ഥാനത്തിൽ 5000 രൂപ വാർഷിക ആനുകൂല്യം നൽകുന്നു. പി.എം കിസാൻ പദ്ധതിയിലൂടെ ഏക്കർ അടിസ്ഥാനത്തിൽ നൽകുന്നത്​ വെറും 1,214 രൂപ മാത്രം.

4) 300 ബി.ജെ.പി പ്രവർത്തകർ 1.5 വർഷം കൊണ്ട്​ ബംഗാളിൽ കൊല്ലപ്പെട്ടു.

വാസ്​തവം: കൂടുതൽ ബി.ജെ.പി പ്രവർത്തകരും സംസ്ഥാനത്ത്​ കൊല്ലപ്പെട്ടത് കലഹം കാരണമാണ്​​. ആത്​മഹത്യകളെ പോലും രാഷ്​ട്രീയ കൊലപാതകങ്ങളാക്കുകയാണ്​. അതേസമയം, 1998 മുതൽ 1027 തൃണമൂൽ പ്രവർത്തകരാണ്​ രാഷ്​ട്രീയ പകപോക്കലിന്​ ഇരയായത്​. ഇവിടെയും 116 ഓളം വരുന്ന ബി.ജെ.പി സിറ്റിങ് എൽ.എസ്​​ എം.പിമാർക്കെതിരെ ക്രിമിനൽ റെക്കോർഡുകളുണ്ട്​​.

5) പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിലെ ജനങ്ങൾക്കായി ഒരുപാട്​ ഭക്ഷ്യ ധാന്യങ്ങൾ അയച്ചിരുന്നു. അത്​ തൃണമൂൽ പ്രവർത്തകർ വിനിയോഗിച്ചു.

വാസ്​തവം: ബംഗാളിൽ ഖാദ്യ സതി പദ്ധതി മുഖാന്തരം 10 കോടി ജനങ്ങൾക്ക്​ സൗജന്യ റേഷൻ 2021 ജൂൺ വരെ നൽകുന്നുണ്ട്​.

6) ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയ്​ക്ക്​ ആവശ്യമായ സുരക്ഷ ബംഗാൾ സർക്കാർ നൽകിയില്ല.

വാസ്​തവം: ബംഗാൾ സർക്കാർ ജെ.പി നദ്ദക്ക്​ സെഡ്​ പ്ലസ്​ സുരക്ഷ നൽകിയിരുന്നു. എന്നാൽ, ഒരുപാട്​ വാഹനങ്ങളെ പിന്തുടരാൻ അനുവദിച്ച്​ അദ്ദേഹം നിയമങ്ങളെയെല്ലാം ലംഘിച്ചു.

7) മോദി സംസ്ഥാനത്തെ പാവങ്ങൾക്ക്​ വീടുകളും മറ്റ്​ അടിസ്ഥാന സൗകര്യങ്ങളും നൽകി.

വാസ്​തവം: കേന്ദ്രം നൽകുന്നത്​ 60 ശതമാനം സംസ്ഥാനം നൽകുന്നത്​ 40 ശതമാനം. 2011 മുതൽ 2020 വരെ സംസ്ഥാന സർക്കാർ 33,87,000 വീടുകൾ 39,999 കോടി രൂപ ചെലവിൽ നിർമിച്ചു. ഗീതാഞ്ജലി പ്രകൽപ്പ പദ്ധതിയുടെ കീഴിൽ 3,90,000 വീടുകൾ 3,550 കോടി ചെലവിൽ നിർമിച്ചു. കൂടാതെ എല്ലാവർക്കും ഭവനം എന്ന പദ്ധതിയുടെ ഭാഗമായി 4,30,000 വീടുകൾ 7000 കോടി രൂപ ചെലവിൽ നിർമിച്ചു.

TAGS :

Next Story