Quantcast

280 തവണ മാപ്പുപറഞ്ഞ് അർണബ്; സവർക്കറുടെ റെക്കോർഡ് തകർത്തെന്ന് സോഷ്യൽ മീഡിയ

280 തവണ ക്ഷമാപണം നടത്താമെന്ന് പറഞ്ഞ് ഓഫ്‌കോമിന് അയച്ച കത്താണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.

MediaOne Logo

  • Published:

    23 Dec 2020 12:58 PM GMT

280 തവണ മാപ്പുപറഞ്ഞ് അർണബ്; സവർക്കറുടെ റെക്കോർഡ് തകർത്തെന്ന് സോഷ്യൽ മീഡിയ
X

വിദ്വേഷ പരാമർശത്തിന് 20 ലക്ഷം പിഴ ചുമത്തപ്പെട്ട അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ഭാരത്, 280 തവണ ക്ഷമാപണം നടത്താമെന്ന് പറഞ്ഞ് ഓഫ്‌കോമിന് അയച്ച കത്താണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. "ആദ്യമായാണ് ചാനലിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിൽ ഒരു നിയമ ലംഘനം സംഭവിക്കുന്നത്." ആദ്യം ഓഫ്കോമിനോട് ക്ഷമാപണം നടത്തുന്ന ചാനൽ, പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പ്രേക്ഷകരോട് 280 തവണ മാപ്പ് പറയാൻ തയ്യാറാണെന്നും കത്തിൽ പറയുന്നുണ്ട്. 2020 ഫെബ്രുവരി 26നും ഏപ്രിൽ 9നും ഇടയിലായി 280 തവണ തങ്ങളുടെ ക്ഷമാപണം ചാനലിൽ സംപ്രേക്ഷണം ചെയ്യുമെന്നാണ് റിപ്പബ്ലിക്ക് ഭാരത് പറയുന്നത്. അർണാബ് ഗോസ്വാമി സവർക്കറുടെ ക്ഷമാപന റെക്കോർഡുകൾ തകർത്തതെന്ന് പറഞ്ഞാണ് കത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

അർണാബ് ഗോസ്വാമിയുടെ ഉടമസ്ഥതയിലുള്ള റീപബ്ലിക് ടി.വിയുടെ ഹിന്ദി ചാനലാണ് റിപ്പബ്ലിക്ക് ഭാരത്. 2019ൽ അര്‍ണബ് ഗോസ്വാമി അവതരിപ്പിച്ച പൂച്ഛാ ഹേ ഭാരത് എന്ന പരിപാടിയില്‍ അവതാരകനും അതിഥികളും സംപ്രേക്ഷണ നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച്, യു.കെ കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്റര്‍ ഓഫീസ് ഓഫ് കമ്മ്യൂണിക്കേഷന്‍സ് (ഓഫ്‌കോം) 20000 പൗണ്ട് പിഴ ചുമത്തുകയായിരുന്നു. പിഴ ചുമത്തിയ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് 280 തവണ ക്ഷമാപണം നടത്തുമെന്നറിയിച്ച് റിപ്പബ്ലിക്ക് ഭാരത് ഓഫ്കോമിന് അയച്ച കത്ത് സമൂഹ മാധ്യമങ്ങളിൽ തരംഗമായത്.

TAGS :

Next Story