Quantcast

നിതീഷ് കുമാറിന്റെ എം.എല്‍.എമാരും കൂട്ടത്തോടെ ബി.ജെ.പിയിലേക്ക്

ബി.ജെ.പി വിശ്വാസവഞ്ചന നടത്തിയെന്നാണ് ജെ.ഡി.യു വിലയിരുത്തല്‍

MediaOne Logo

  • Published:

    25 Dec 2020 11:48 AM GMT

നിതീഷ് കുമാറിന്റെ എം.എല്‍.എമാരും കൂട്ടത്തോടെ ബി.ജെ.പിയിലേക്ക്
X

അരുണാചൽ പ്രദേശിൽ നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡ് എം.എൽ.എമാർ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക്. പാർട്ടിയുടെ ഏഴില്‍ ആറ് എം.എല്‍.എമാരും കൂറുമാറി ബി.ജെ.പിയില്‍ ചേര്‍ന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്നെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാനിനിരിക്കെയാണ് ജെ.ഡി.യു നേതൃത്വത്തിന് തരിച്ചടിയായി നേതാക്കൾ പാർട്ടി വിട്ടത്.

പുതിയ സംഭവ വികാസത്തോടെ സംസ്ഥാനത്തെ അറുപതംഗ നിയമസഭയില്‍ ജെ.ഡി.യുവിന് ഒരു എംഎല്‍എ മാത്രമാണ് ശേഷിക്കുന്നത്. തലെം തബോഹ്, ഹെയെംഗ് മംഗ്ഫി, ജിക്കി ടാക്കോ, ദോര്‍ജി വാമാങ്ഡി, ദോംഗ്രു സിയോംഗ്ജു, കാംഗോഗ് താക്കു, എന്നീ എം.എല്‍.എമാരാണ് ബി.ജെ.പിയിൽ ചേർന്നത്.

ജെ.ഡി.യു സംസ്ഥാന മേധാവിയോട് ആലോചിക്കാതെ നിയമസഭാ പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുത്തതിനേ തുടര്‍ന്ന് ഇവരില്‍ മൂന്ന് പേരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് സസ്പെന്‍ഡ് ചെയ്യുകയും നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ബി.ജെ.പി വിശ്വാസവഞ്ചന നടത്തിയെന്നാണ് ജെ.ഡി.യു വിലയിരുത്തല്‍.

TAGS :

Next Story