Quantcast

കർഷകരെ കേന്ദ്രസർക്കാർ വീണ്ടും ചർച്ചക്ക് ക്ഷണിച്ചു

കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാതെ ഭേദഗതിയാവാം എന്നാണ് കേന്ദ്രസര്‍ക്കാറിന്‍റെ സമീപനം

MediaOne Logo

  • Published:

    28 Dec 2020 1:24 PM GMT

കർഷകരെ കേന്ദ്രസർക്കാർ വീണ്ടും ചർച്ചക്ക് ക്ഷണിച്ചു
X

ഒരു മാസത്തിലധികമായി രാജ്യതലസ്ഥാനത്ത് അവകാശത്തിനായി പ്രക്ഷോഭം ചെയ്തുകൊണ്ടിരിക്കുന്ന കര്‍ഷകരെ വീണ്ടും ചര്‍ച്ചക്ക് ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍. ബുധനാഴ്ച രണ്ട് മണിക്കാണ് ചര്‍ച്ച തീരുമാനിച്ചിരിക്കുന്നത്. കൃഷി മന്ത്രിയാണ് ഇക്കാര്യം അറിയിച്ച് കർഷകർക്ക് കത്തയച്ചത്.

പ്രത്യേക കമ്മിറ്റിയെ നിശ്ചയിച്ച് കര്‍ഷകരുടെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ കര്‍ഷകരെ വീണ്ടും ചര്‍ച്ചക്കായി ക്ഷണിച്ചത്.

കർഷകർ ഉന്നയിച്ച എല്ലാ വിഷയങ്ങളിലും ചർച്ച ആകാമെന്ന് കേന്ദ്രസർക്കാർ പറയുന്നു. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാതെ ഭേദഗതിയാവാം എന്നാണ് കേന്ദ്രസര്‍ക്കാറിന്‍റെ സമീപനം. എന്നാല്‍ ഏത് തരത്തിലുള്ള ഭേദഗതിയും സാധ്യമല്ലെന്നും നിയമങ്ങള്‍ പിന്‍വലിക്കുകയാണ് വേണ്ടതെന്നുമാണ് കര്‍ഷകരുടെ ആവശ്യം.

TAGS :

Next Story