Quantcast

കേന്ദ്ര സർക്കാരും കർഷകരും തമ്മിലുള്ള ചർച്ച നാളെ: സിംഗുവില്‍ പുതിയ സമരപന്തലുകള്‍

ജിയോക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി പഞ്ചാബില്‍ 1500 ടവറുകള്‍ തകർത്തതില്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി അമരീന്ദർ സിങ് നിർദേശം നല്‍കി.

MediaOne Logo

  • Published:

    29 Dec 2020 2:20 AM GMT

കേന്ദ്ര സർക്കാരും കർഷകരും തമ്മിലുള്ള ചർച്ച നാളെ: സിംഗുവില്‍ പുതിയ സമരപന്തലുകള്‍
X

കേന്ദ്ര സർക്കാരും കർഷകരും തമ്മിലുള്ള ചർച്ച നാളെ നടക്കാനിരിക്കെ കൂടുതല്‍ കർഷകരെ ഉള്‍ക്കൊള്ളാന്‍ സിംഗുവില്‍ പുതിയ സമരപന്തലുകള്‍ ഉയർന്നു. പലർക്കും സാധിക്കാതെ പോയ നിയമമാണ് വികസനത്തിനും ജനക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി കൊണ്ട് വന്നതെന്ന് കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ പറഞ്ഞു. ജിയോക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി പഞ്ചാബില്‍ 1500 ടവറുകള്‍ തകർത്തതില്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി അമരീന്ദർ സിങ് നിർദേശം നല്കി.

കാർഷിക നിയമങ്ങള്‍ക്കെതിരായ സമരം 34ാം ദിവസത്തിലേക്ക് കടക്കുമ്പോള് ഡല്‍ഹി അതിർത്തികളിലെത്തുന്ന കർഷകരുടെ എണ്ണം വർധിക്കുകയാണ്. കർഷകരെ ഉള്‍ക്കൊള്ളാനായി സിംഗുവിന്‍റെ ഡല്‍ഹി ഭാഗത്ത് പ്രത്യേക സ്റ്റേജും ഇരിപ്പിടങ്ങളും ഒരുക്കി.

നാളെ കേന്ദ്രസർക്കാരും കർഷകരും തമ്മിലുള്ള ആറാമത് ചർച്ച 2 മണിക്ക് നടക്കും. നിയമങ്ങള്‍ റദ്ദാക്കുന്നതിനുള്ള നടപടികൾ, ദേശീയ കർഷക കമ്മീഷൻ നിർദ്ദേശിച്ച താങ്ങ് വില ഉറപ്പാക്കല്‍, വൈക്കോൽ കത്തിക്കുന്നതിനെതിരെ സ്വീകരിക്കുന്ന ശിക്ഷാനടപടികളിൽ നിന്ന് ഒഴിവാക്കല്‍, വൈദ്യുതി ഭേദഗതി ബില്ല് അനുകൂലമാക്കല്‍ എന്നിവയിലാകണം ചർച്ച എന്ന് കർഷകർ ആവശ്യപ്പെട്ടിട്ടുണ്ട്. കർഷകർ ഉന്നയിച്ച എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാമെന്നാണ് സർക്കാർ നല്‍കിയിട്ടുള്ള ഉറപ്പ്.

യുപിഎ കാലത്ത് പാസ്സാക്കാനാകാതെ പോയ നിയമമാണ് രാജ്യത്തിന്റെ വികസനത്തിനും ക്ഷേമത്തിലും വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കൊണ്ട് വന്നത് എന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞു. ഇതിനിടെ കർഷക സമരത്തെ പിന്തുണച്ചും ജിയോക്കെതിരായും ഉള്ള സമരത്തിനിടെ പഞ്ചാബില് 1500 ടവറുകളാണ് തകർത്തത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് നിർദേശം നല്കി.

TAGS :

Next Story