Quantcast

കോവിഡ് വ്യാപനം തടയുന്നതിനുളള ഏകവഴി ലോക്ക്ഡൗണാണെന്ന് രാഹുൽ ഗാന്ധി

മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് നയമില്ലെന്നും യഥാര്‍ഥ വിവരം ജനങ്ങളുമായി പങ്കുവയ്ക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2021-05-04 08:56:50.0

Published:

4 May 2021 8:51 AM GMT

കോവിഡ് വ്യാപനം തടയുന്നതിനുളള ഏകവഴി ലോക്ക്ഡൗണാണെന്ന് രാഹുൽ ഗാന്ധി
X

രാജ്യത്ത് കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുളള ഏകമാർഗം സമ്പൂർണ ലോക്ക്ഡൗൺ മാത്രമെന്ന് രാഹുൽ ഗാന്ധി. സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം നിരവധി പാവപ്പെട്ട ജനങ്ങളുടെ മരണത്തിനിടയാക്കുന്നുവെന്നും രാഹുൽ ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ കൊണ്ടൊന്നും തന്നെ രാജ്യത്ത് കോവിഡ് വ്യാപനം തടയാൻ കഴിഞ്ഞിട്ടില്ലെന്നും രാഹുൽ പറഞ്ഞു.

മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് നയമില്ലെന്നും യഥാര്‍ഥ വിവരം ജനങ്ങളുമായി പങ്കുവയ്ക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ന്യായ് പദ്ധതിയിലൂടെ വരുമാനം ഉറപ്പാക്കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Next Story