Quantcast

'പത്ത് വയസുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത് വീഡിയോ ചിത്രീകരിച്ചു'; പിന്നില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍, ഒരാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതം

പീഡനത്തിന്‍റെ ഭാഗമായ കുട്ടികളില്‍ ഒരാള്‍ ചിത്രീകരിച്ച വീഡിയോ കുട്ടികളുടെ അയല്‍വാസിക്ക് ലഭിക്കുകയും പെണ്‍കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയുമായിരുന്നു

MediaOne Logo

ijas

  • Updated:

    2021-06-11 10:34:59.0

Published:

11 Jun 2021 6:51 AM GMT

പത്ത് വയസുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത് വീഡിയോ ചിത്രീകരിച്ചു; പിന്നില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍, ഒരാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതം
X

ഹരിയാനയിലെ ഗുരുഗ്രാമില്‍ പത്ത് വയസുകാരിയെ പ്രായപൂര്‍ത്തിയാകാത്ത ഏഴ് ആണ്‍കുട്ടികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു. കഴിഞ്ഞ മെയ് 24ന് നടന്ന കൊടും പീഡനമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. പത്ത് വയസുകാരിയായ പെണ്‍കുട്ടിയെ പത്തിനും പന്ത്രണ്ടിനും ഇടയിലുള്ള ഏഴ് ആണ്‍കുട്ടികള്‍ ചേര്‍ന്ന് പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് നാടിനെ നടുക്കിയ പീഡന വിവരം പുറത്തറിയുന്നത്. പീഡനത്തിന്‍റെ ഭാഗമായ കുട്ടികളില്‍ ഒരാള്‍ ചിത്രീകരിച്ച വീഡിയോ കുട്ടികളുടെ അയല്‍വാസിക്ക് ലഭിക്കുകയും പെണ്‍കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയുമായിരുന്നു. കുട്ടികള്‍ കളിക്കുന്ന ഗ്രൗണ്ടിന് സമീപത്തുള്ള സ്കൂള്‍ കെട്ടിടത്തില്‍ വെച്ചാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. കോവിഡ് ആയതിനാല്‍ സ്കൂള്‍ കെട്ടിടം അടച്ചിട്ടിരിക്കുകയായിരുന്നു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഏഴ് ആണ്‍കുട്ടികള്‍ക്കുമെതിരെ കൂട്ടബലാല്‍സംഗം, പോക്സോ കേസ്, ഐ.ടി ആക്ട്, എസ്.സി, എസ്.ടി ആക്ട് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പീഡിപ്പിച്ച ആണ്‍കുട്ടികളില്‍ ഒരാള്‍ക്ക് 18 വയസ്സ് പ്രായമുണ്ടെന്ന് പൊലീസ് പറഞ്ഞു. മറ്റുള്ളവര്‍ എല്ലാവരും തന്നെ പത്തിനും പന്ത്രണ്ടിനും മധ്യേ പ്രായമുള്ളവരാണ്. പ്രതികളും പീഡനത്തിനിരയായ പെണ്‍കുട്ടിയും ഒരേ പ്രദേശത്താണ് താമസിച്ചിരുന്നത്. പ്രതികളായ ആണ്‍കുട്ടികളെ എല്ലാവരെയും തന്നെ പെണ്‍കുട്ടിക്ക് പരിചയമുണ്ടായിരുന്നു. പ്രതികളെ വീഡിയോയില്‍ നിന്ന് അയല്‍വാസികളും തിരിച്ചറിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടി പീഡനത്തിനിരയായ കാര്യം വീട്ടില്‍ അറിയിച്ചിരുന്നില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടയുടനെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ പിടികൂടിയതായി പൊലീസ് പറഞ്ഞു. ആറ് പേരാണ് ഇത് വരെ കേസില്‍ അറസ്റ്റിലായിട്ടുള്ളത്. പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുകയും പതിനെട്ട് വയസ്സ് പ്രായമുള്ള പ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റുകയും ചെയ്തു. കേസിലുള്‍പ്പെട്ട ഒരു പ്രതിക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായും വീഡിയോ പങ്കുവെച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും ഗുരുഗ്രാം പൊലീസ് ഡി.എസ്.പി അറിയിച്ചു.

TAGS :

Next Story