Quantcast

സ്​കൂൾ വിദ്യാഭ്യാസരംഗത്തെ മികവിന്‍റെ സൂചിക; ഉയര്‍ന്ന ഗ്രേഡുമായി കേരളം മുന്നില്‍

ആൻഡമാൻ- നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, പഞ്ചാബ് എന്നിവ പി.‌ജി.‌ഐ ഡൊമെയ്‌നിൽ പത്തു ശതമാനം ‌കൂടുതൽ‌ നില മെച്ചപ്പെടുത്തി.

MediaOne Logo

Web Desk

  • Updated:

    2021-06-06 11:19:04.0

Published:

6 Jun 2021 11:14 AM GMT

സ്​കൂൾ വിദ്യാഭ്യാസരംഗത്തെ മികവിന്‍റെ സൂചിക; ഉയര്‍ന്ന ഗ്രേഡുമായി കേരളം മുന്നില്‍
X

സ്​കൂൾ വിദ്യാഭ്യാസരംഗത്തെ മികവ്​ പരിശോധിക്കാൻ കേന്ദ്രസർക്കാർ നടപ്പാക്കിയ പ്രകടന വിലയിരുത്തൽ സൂചികയിൽ (പി.​ജി.ഐ) കേരളം മുന്നില്‍. 2019-20 ലെ റിപ്പോർട്ടിലാണ്​ കേരളത്തി​ന്‍റെ മികവ്​ എടുത്തുപറയുന്നത്​. കേരളത്തിനു​ പുറമെ പഞ്ചാബ്, ചണ്ഡിഗഡ്, തമിഴ്‌നാട്, എന്നീ സംസ്ഥാനങ്ങളും ആൻഡമാൻ- നിക്കോബാർ ദ്വീപുകളുമാണ്​ ഏറ്റവും ഉയർന്ന ഗ്രേഡ് (എ++) നേടിയത്.

ലെവൽ രണ്ടില്‍ 901നും 950നും ഇടയിൽ സ്​കോർ നേടിയാണ്​ ഈ സംസ്ഥാനങ്ങൾ മുന്നിലെത്തിയത്. അതേസമയം, ലെവൽ ഒന്നില്‍ അതായത്​ 950നും 1000നും ഇടയിൽ സ്​കോർ നേടിയ ഒരു സംസ്ഥാനമോ കേന്ദ്രഭരണപ്രദേശമോ രാജ്യത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, പഞ്ചാബ് എന്നിവ പി.‌ജി.‌ഐ ഡൊമെയ്‌നിൽ പത്തു ശതമാനം ‌കൂടുതൽ‌ നില മെച്ചപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. അടിസ്ഥാനസൗകര്യങ്ങളുടെ വിഭാഗത്തിൽ 13 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പത്തു ശതമാനം‌ കൂടുതൽ‌ മെച്ചപ്പെട്ടു. സ്​കൂളുകളുടെ ഭരണ നിർവഹണത്തിൽ അരുണാചൽ പ്രദേശ്, മണിപ്പൂർ, ഒഡീഷ എന്നിവ പത്തു ശതമാനത്തിലധികം പുരോഗതി കൈവരിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സ്​കൂൾ വിദ്യാഭ്യാസരംഗത്ത്‌ പരിവർത്തനപരമായ മാറ്റത്തിന് ഉത്തേജനം നൽകുക എന്ന ലക്ഷ്യം വെച്ചാണ്​ പി.​ജി.ഐ നടപ്പാക്കുന്നത്​. 70 മാനദണ്ഡങ്ങളാണ് ഇതിനായി പരിഗണിക്കുന്നത്. 2019 ലാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായുള്ള പി‌.ജി.‌ഐ ആദ്യമായി പ്രസിദ്ധീകരിച്ചത്.

TAGS :

Next Story