Quantcast

യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചു

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം

MediaOne Logo

Sithara S

  • Published:

    20 April 2021 11:16 AM GMT

യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചു
X

യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചു. മെയ് 2 മുതല്‍ 17 വരെ 81 വിഷയങ്ങളിലായി നടക്കാനിരുന്ന പരീക്ഷയാണ് മാറ്റിയത്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് കേന്ദ്ര മന്ത്രി രമേഷ് പൊഖ്റിയാല്‍ അറിയിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉദ്യോഗാര്‍ഥികളുടെയും പരീക്ഷാ നടത്തിപ്പുകാരുടെയും സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി കുറിപ്പില്‍ വ്യക്തമാക്കി. പുതുക്കിയ തിയ്യതി പിന്നീട് പ്രഖ്യാപിക്കും. പരീക്ഷയുടെ 15 ദിവസം മുന്‍പെങ്കിലും പുതിയ തിയ്യതി പ്രഖ്യാപിക്കുമെന്നാണ് അറിയിപ്പ്.

Next Story