പ്രശസ്ത നർത്തകി യാമിനി കൃഷ്ണമൂര്‍ത്തി അന്തരിച്ചു
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു
ന്യൂഡൽഹി: പ്രശസ്ത ഭരതനാട്ട്യം നർത്തകി യാമിനി കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 84 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഡൽഹി അപ്പോളോ ആശുപത്രിയിൽ കുറേനാളുകളായി ചികിത്സയിലായിരുന്നു. കുച്ചിപ്പുടി, ഭരതനാട്യം എന്നിവയിൽ പ്രഗത്ഭയായ യാമിനിയെ രാജ്യം പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ എന്നിവ നൽകി ആദരിച്ചിരുന്നു. മൃതദേഹം നാളെ രാവിലെ യാമിനി സ്‌കൂൾ ഓഫ് ഡാൻസിൽ എത്തിക്കും. സംസ്‌കാരം പിന്നീട്.
Next Story
Adjust Story Font
16