Quantcast

ഒമാനിൽ ഇന്ന് 106 ​പേർക്ക്​ കൂടി കോവിഡ്​:

ഒമാനിൽ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം1614 ആയി: 

MediaOne Logo

Binu S

  • Published:

    22 April 2020 7:59 AM GMT

ഒമാനിൽ ഇന്ന് 106 ​പേർക്ക്​ കൂടി കോവിഡ്​:
X

ഒമാനിൽ ഇന്ന് 106 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1614 ആയി. ഇതിൽ 238 പേരാണ്​ രോഗ മുക്​തർ. മലയാളിയടക്കം എട്ടുപേർ മരണപ്പെടുകയും ചെയ്​തു. 1368 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിലുണ്ട്​. ബുധനാഴ്​ച രോഗം സ്​ഥിരീകരിച്ചവരിൽ 71 പേരും വിദേശികളാണ്​. പുതുതായി വൈറസ്​ ബാധിതരായവരിൽ 74 പേരാണ്​ മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളത്​. ഇവിടെ മൊത്തം കോവിഡ്​ ബാധിതർ 1238 ആയി. 156 പേരാണ്​ രോഗമുക്തരായത്​. മരിച്ച എട്ടുപേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​. തെക്കൻ ബാത്തിനയിലെ വൈറസ്​ ബാധിതരുടെ എണ്ണം 121 ആയി. വടക്കൻ ബാത്തിനയിലെ കോവിഡ്​ ബാധിതർ 69 ആയിട്ടുണ്ട്​. തെക്കൻ ശർഖിയയിൽ അഞ്ചുപേർക്ക്​ കൂടി പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു​. ദാഖിലിയയിൽ ​വൈറസ്​ ബാധിതർ 64 ആയി. ദാഹിറ മേഖലയിൽ രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 23ലേക്ക്​ ഉയർന്നതായും ആരോഗ്യ മന്ത്രാലയം ബുധനാഴ്​ച പുറത്തുവിട്ട കണക്കുകൾ വ്യക്​തമാക്കുന്നു.

TAGS :

Next Story