Quantcast

നായക സ്ഥാനം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി; വിജയസാധ്യതയുള്ളവര്‍ മാത്രം സ്ഥാനാര്‍ത്ഥികളെന്ന് ഹൈക്കമാന്‍ഡ്

പ്രകടന പത്രിക തയ്യാറാക്കാനുള്ള നിർണായക ചുമതല ശശി തരൂരിന് നല്‍കാന്‍ പത്തംഗ മേല്‍നോട്ട സമിതിയുടെ ആദ്യ യോഗത്തില്‍ ധാരണയായി

MediaOne Logo

  • Published:

    23 Jan 2021 7:50 AM GMT

നായക സ്ഥാനം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി; വിജയസാധ്യതയുള്ളവര്‍ മാത്രം സ്ഥാനാര്‍ത്ഥികളെന്ന് ഹൈക്കമാന്‍ഡ്
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി. പ്രകടന പത്രിക തയ്യാറാക്കാനുള്ള നിർണായക ചുമതല ശശി തരൂരിന് നല്‍കാന്‍ പത്തംഗ മേല്‍നോട്ട സമിതിയുടെ ആദ്യ യോഗത്തില്‍ ധാരണയായി. സ്ഥാനാർതിത്വത്തിന് വിജയസാധ്യത മാത്രം പരിഗണിച്ചാല്‍ മതിയെന്ന് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ നായക സ്ഥാനം ഉമ്മന്‍ചാണ്ടി ഏറ്റെടുത്തു കഴിഞ്ഞു. പത്തംഗ സമിതിയുടെ ആദ്യ യോഗത്തില്‍ ജനകീയ പ്രകടന പത്രിക തയ്യാറാക്കാനുള്ള ചുമതല ശശി തരൂരിന് നല്‍കി. യുവ മനസറിയാന്‍ തരൂര്‍ കേരളമാകെ സഞ്ചരിക്കും.

സ്ഥാനാര്‍ത്ഥി നിര്‍ണയം ഏങ്ങനെയാകണമെന്ന് സമിതിക്ക് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ നിര്‍ദേശം നല്‍കി. വിജയ സാധ്യത മാത്രമേ പരിഗണിക്കാവൂവെന്നാണ് പ്രധാന നിര്‍ദേശം.

ജില്ലാ തലങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മറ്റികള്‍ക്ക് ഉടന്‍ രൂപം നല്‍കും. ഓരോ ജില്ലകളിലും അംഗങ്ങള്‍ക്ക് ഇതിനായുള്ള ചുമതല നല്‍കും. പ്രതിപക്ഷ നേതാവിന്‍റെ ഐശ്വര്യ കേരള യാത്രയുടെ ചുമതല ജില്ലകളില്‍ എം.പിമാര്‍ക്ക് നല്‍കി. ആലപ്പുഴ,വയനാട് ജില്ലകളുടെ ചുമതല കെ.സി വേണുഗോപാലിനാണ്.

TAGS :

Next Story