കയ്ച്ചാലും മധുരിച്ചാലും ഗുണങ്ങളേറെ

നെല്ലിക്ക നൽകുന്ന നാല് പ്രധാന ഗുണങ്ങൾ
കരൾ ഇവിടെ സേഫ് ആണ്
കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന ക്വെർസെറ്റിൻ, ഗാലിക് ആസിഡ്, തുടങ്ങിയ ഫൈറ്റോ കെമിക്കലുകൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്
പ്രമേഹത്തിനും മരുന്നാണ്
പ്രമേഹ രോഗികളിൽ ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ക്രോമിയം പ്രമേഹത്തിനെതിരെ പൊരുതുന്നു
മുടി വളരാനും വഴിയുണ്ട്
മുടി കൊഴിച്ചിൽ തടയാനും മുടി വളരാനും നെല്ലിക്കയിലെ ഘടകങ്ങൾ സഹായിക്കുന്നു
കൊളസ്ട്രോൾ നിയന്ത്രിക്കാം
കൊളസ്‌ട്രോൾ തോത് കുറയ്ക്കാൻ നല്ലൊരു മാർഗമാണ് നെല്ലിക്ക. രക്തക്കുഴലുകളിൽ കൊളസ്ട്രോൾ അടിഞ്ഞു കൂടുന്നത് തടയാനും ഇത് സഹായിക്കുന്നു