ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ)

37കാരനായ ക്രിസ്റ്റ്യാനോയ്ക്ക് അവസാന രണ്ടു മത്സരങ്ങളിൽ പ്ലേയിങ് ഇലവനിൽ പോലും ഇടം കിട്ടിയില്ല. സെമിയിൽ മൊറോക്കോയ്‌ക്കെതിരെ പകരക്കാരനായി ആയി കളത്തിലിറങ്ങിയെങ്കിലും സ്വാധീനമുണ്ടാക്കാനായില്ല.
റൊമേലു ലുകാകു (ബെൽജിയം)
ആദ്യ മത്സരങ്ങളിൽ പരിക്കു മൂലം പുറത്തിരുന്നു. എന്നാൽ ക്രൊയേഷ്യയ്‌ക്കെതിരെയുള്ള നിർണായക മത്സരത്തിൽ നാല് ഗോളവസരങ്ങൾ പുറത്തേക്കടിച്ച് വില്ലനായി.
ഏദൻ ഹസാർഡ് (ബെൽജിയം)
ക്ലബ് ഫുട്‌ബോളിൽ പുറത്തെടുത്ത മികവ് ആവർത്തിക്കാനായില്ല. ഊർജവും തന്ത്രവുമില്ലാത്ത കളിയായിരുന്നു ഹസാർഡിന്റേത്.
ഫെറാൻ ടോറസ് (സ്‌പെയിൻ)
ബാഴ്‌സലോണയിലെ മിന്നും താരമായ ടോറസ് ദേശീയ ടീമിനു വേണ്ടി പ്രതീക്ഷക്കൊത്തുയർന്നില്ല. ജപ്പാനും മൊറോക്കോയ്ക്കും എതിരായ മത്സരങ്ങളിൽ താരം സമ്പൂർണ പരാജയമായി മാറി.
ഗരത് ബെയ്ൽ (വെയ്ൽസ്)
ലോകത്തെ ഏറ്റവും മൂല്യമുള്ള ഫുട്‌ബോളർമാരിൽ ഒരാളായ ബെയ്‌ലിന് പെരുമക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. ഗ്രൂപ്പ് ഘട്ടത്തിൽ അവസാന സ്ഥാനക്കാരായാണ് വെയിൽസ് ഫിനിഷ് ചെയ്തത്.
ഡാർവിൻ നുനെസ് (യുറഗ്വായ്)
ലിവർപൂൾ എഫ്‌സിയിലെ പ്രകടനം പുറത്തെടുക്കാൻ നുനെസിനായില്ല. ഓർത്തെടുക്കാൻ പാകത്തിലുള്ള ഒരു മുഹൂർത്തം പോലും താരത്തിൽ നിന്നുണ്ടായില്ല.
ലൗത്താരോ മാർട്ടിനസ് (അർജന്റീന)
അർജന്റീന ഫൈനലിലെത്തിയെങ്കിലും സ്‌ട്രൈക്കർ ലൗത്താരോ മാർട്ടിനസിന് മികച്ച പ്രകടനം ഇതുവരെ പുറത്തെടുക്കാനായില്ല.
തോമസ് മുള്ളർ
ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ജർമനിക്കായി ഒരു ഘട്ടത്തിൽ പോലും പേരിനൊത്ത പ്രകടനം പുറത്തെടുക്കാൻ തോമസ് മുള്ളറിനായില്ല.
ക്രിസ്റ്റ്യന്‍ എറിക്‌സൺ
ഡെന്മാർക്കിനും എറിക്‌സണും ലോകകപ്പിൽ ഒന്നും ചെയ്യാനായില്ല. ടീം ആദ്യ റൗണ്ടിൽ തന്നെ പുറത്തായി.