Quantcast

ഖത്തറില്‍ പുതുതായി 951 പേര്‍ക്ക് കോവിഡ് ബാധ

114 പേര്‍ക്ക് കൂടി രോഗം ഭേദമായി

MediaOne Logo

PC Saifudheen

  • Published:

    5 May 2020 12:14 PM GMT

ഖത്തറില്‍ പുതുതായി 951 പേര്‍ക്ക് കോവിഡ് ബാധ
X

ഖത്തറില്‍ പുതിയ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്. 951 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 17,142 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികള്‍ തന്നെയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതെ സമയം അസുഖം ഭേദമാകുന്നവരുടെ എണ്ണത്തില്‍ സ്ഥിരമായ വര്‍ധനവ് കാണിക്കുന്നത് ആശ്വാസകരമാണ്. 114 പേര്‍ക്കാണ് ഒടുവില്‍ അസുഖം ഭേദമായത്. ഇതോടെ ആകെ രോഗവിമുക്തി നേടിയവരുടെ എണ്ണം 1924 ആയി.

ചികിത്സയിലുള്ള മുഴുവന്‍ രോഗികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു

TAGS :

Next Story