Quantcast

'ജി.ഡി.പി'യില്‍ മോദി ജി കൈവരിച്ചത് വലിയ വളര്‍ച്ച; നരേന്ദ്ര മോദിയെ ട്രോളി രാഹുല്‍ ഗാന്ധി

'ജി.ഡി.പി'യില്‍ വലിയ വളര്‍ച്ചയാണ് മോദി ജി കൈവരിച്ചിരിക്കുന്നത്. അതായത്, ഗ്യാസ്, ഡീസല്‍, പെട്രോള്‍ നിരക്കുകള്‍

MediaOne Logo

  • Published:

    24 Jan 2021 10:47 AM GMT

ജി.ഡി.പിയില്‍ മോദി ജി കൈവരിച്ചത് വലിയ വളര്‍ച്ച; നരേന്ദ്ര മോദിയെ ട്രോളി രാഹുല്‍ ഗാന്ധി
X

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവിനെതിരെയാണ് മോദിയെ രാഹുല്‍ ട്രോളിയത്. രാജ്യത്ത് ജനങ്ങള്‍ വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയിരിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നികുതി പിരിക്കുന്നതിന്‍റെ തിരക്കിലാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

'ജി.ഡി.പി'യില്‍ വലിയ വളര്‍ച്ചയാണ് മോദി ജി കൈവരിച്ചിരിക്കുന്നത്. അതായത്, ഗ്യാസ്, ഡീസല്‍, പെട്രോള്‍ നിരക്കുകള്‍. രാജ്യത്ത് ജനങ്ങള്‍ വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയിരിക്കുകയായിരുന്നു. പക്ഷെ, കേന്ദ്രം ഇപ്പോഴും നികുതി പിരിക്കുന്നതിന്‍റെ തിരക്കിലാണ്. രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഈ ആഴ്ചയില്‍ നാലാം തവണയും പെട്രോള്‍ ഡീസല്‍ വില ഇന്നലെ കൂടിയിരുന്നു.

TAGS :

Next Story