Quantcast

രോഹിത് ശര്‍മ്മ പന്തെറിഞ്ഞു; ഹര്‍ഭജന്‍ സ്റ്റൈലില്‍

ഇന്ത്യന്‍ ബൗളര്‍മാരെയെല്ലാം ഇംഗ്ലണ്ട് ബാറ്റിങ് നിര നേരിട്ടതോടെയാണ് രോഹിത് ശര്‍മ്മയെയൊക്കെ നായകന്‍ കോഹ്ലിക്ക് പരീക്ഷിക്കേണ്ടി വന്നത്.

MediaOne Logo

  • Updated:

    2021-02-06 14:39:35.0

Published:

6 Feb 2021 2:54 PM GMT

രോഹിത് ശര്‍മ്മ പന്തെറിഞ്ഞു; ഹര്‍ഭജന്‍ സ്റ്റൈലില്‍
X

ജോ റൂട്ടിന്റെ ഇരട്ടസെഞ്ച്വറികൊണ്ട് സമ്പന്നമായ ചെന്നൈ ടെസ്റ്റിലെ രണ്ടാം ദിനം രോഹിത് ശര്‍മ്മയുടെ ബൗളിങ് ആക്ഷന്‍ കൂടി ശ്രദ്ധ നേടി. രോഹിത് ശര്‍മ്മ പന്തെറിയുക എന്നത് തന്നെ അപൂര്‍വമാണ്. ഇന്ത്യന്‍ ബൗളര്‍മാരെയെല്ലാം ഇംഗ്ലണ്ട് ബാറ്റിങ് നിര നേരിട്ടതോടെയാണ് രോഹിത് ശര്‍മ്മയെയൊക്കെ നായകന്‍ കോഹ്ലിക്ക് പരീക്ഷിക്കേണ്ടി വന്നത്. പക്ഷേ ഫ്ളാറ്റ് പിച്ചില്‍ കാര്യമുണ്ടായില്ല. ഹര്‍ഭജന്‍ സിങിന്റെ ശൈലി അനുകരിച്ചത് ശ്രദ്ധേ പിടിച്ചുപറ്റി. സാധാരണ പരിശീലന വേളയിലൊക്കെയാണ് മറ്റു ബൗളര്‍മാരെ അനുകരിച്ച് ബൗള്‍ ചെയ്യാറ്.

അടുത്തിടെ അനില്‍ കുംബ്ലെയെ പേസര്‍ ജസ്പ്രീത് ബുംറ അനുകരിച്ചിരുന്നു. അദ്ദേഹമത് ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ അന്താരാഷ്ട്ര മത്സരത്തില്‍ ഒരു താരത്തെ അനുകരിച്ച് ബൗള്‍ ചെയ്യുന്നത് ക്രിക്കറ്റില്‍ കാണാന്‍ കഴിയില്ല. എന്തായാലും രോഹിതിന്റെ ഹര്‍ഭജന്‍ സ്റ്റൈല്‍ ഏറിന് പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല. ഫുള്‍ടോസ് ആകാനായിരുന്നു വിധി. വസീം ജാഫറുള്‍പ്പെടെയുള്ള മുന്‍ താരങ്ങള്‍ രോഹിതിന്റെ ഓവര്‍ ട്വീറ്റാക്കുകയും ചെയ്തു. മത്സരത്തില്‍ രോഹിത് ശര്‍മ്മ രണ്ട് ഓവര്‍ എറിഞ്ഞു. ഏഴ് റണ്‍സ് വിട്ടുകൊടുത്തു.

അതേസമയം രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 555 റണ്‍സെന്ന നിലയിലാണ്. നായകന്‍ ജോ റൂട്ടിന്‍റെ ഇരട്ട സെഞ്ച്വറിയുടെ മികവിലാണ് ഇംഗ്ലീഷ് നിരയുടെ കുതിപ്പ്. 218 കടന്ന റൂട്ടിനെ ഷഹബാസ് നദീം എല്‍.ബി.ഡബ്ല്യുവില്‍ കുടുക്കുകയായിരുന്നു. നായകന്‍ ജോ റൂട്ടിന് മികച്ച പിന്തുണ നല്‍കിയ ബെന്‍ സ്റ്റോക്സ് 82 റണ്‍സില്‍ പുറത്തായി. ഇന്ത്യക്കായി ജസ്പ്രിത് ബുംറ, രവിചന്ദ്രന്‍ അശ്വിന്‍, ഷഹബാസ് നദീം, ഇഷാന്ത് ശർമ്മ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഡോം ബെസും ജാക്ക് ലീച്ചുമാണ് ക്രീസില്‍

TAGS :

Next Story