Quantcast

സംവരണ അട്ടിമറിക്കെതിരെ സമസ്തയുടെ ഭീമ ഹരജി

സെക്രട്ടേറിയറ്റില്‍ നിന്നും ജാഥയായി നിയമസഭയില്‍ എത്തിയാണ് ഭീമഹരജി മുഖ്യമന്ത്രിക്ക് കൈമാറിയത്.

MediaOne Logo

  • Published:

    18 Jan 2021 1:10 PM GMT

സംവരണ അട്ടിമറിക്കെതിരെ സമസ്തയുടെ ഭീമ ഹരജി
X

പിന്നാക്ക സംവരണ അട്ടിമറിക്കെതിരെ 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമ ഹരജി സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. സെക്രട്ടേറിയറ്റില്‍ നിന്നും ജാഥയായി നിയമസഭയില്‍ എത്തിയാണ് ഭീമഹരജി മുഖ്യമന്ത്രിക്ക് കൈമാറിയത്. ഒപ്പ് സമർപ്പണ സംഗമം പിന്നോക്ക സമുദായ കോർപറേഷൻ മുൻ ഡയറക്ടർ വി ആർ ജോഷി ഉദ്ഘാടനം ചെയ്തു.

മുസ്‍ലിം സമുദായത്തിന് വിദ്യാഭ്യാസ, തൊഴിൽ മേഖലയിൽ 12 ശതമാനം സംവരണം ഉറപ്പുവരുത്തുക, ഓരോ പിന്നോക്ക വിഭാഗങ്ങൾക്കും ജനസംഖ്യാനുപാതികമായി സംവരണം ഏർപ്പെടുത്തുക, നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് ശുപാർശ ചെയ്ത റിസർവേഷൻ റിസർവേഷൻ ബാക്ക് ഗോഗ് ഒഴിവുകൾ നികത്തുക തുടങ്ങിയ ആറ് ആവശ്യങ്ങൾ ഉന്നയിച്ചാണ് മുഖ്യമന്ത്രിക്ക് 10 ലക്ഷം പേർ ഒപ്പിട്ട ഭീമ ഹർജി സമസ്ത സമർപ്പിച്ചത്.

ഹർജി സമർപ്പണത്തിനായി കാൽനടയായി നിയമസഭയിലേക്ക് എത്തിയ പ്രവർത്തകരുടെ ജാഥ പാളയത്ത് വെച്ച് പൊലീസ് തടഞ്ഞു. തുടർന്ന് നിയമസഭയിൽ നേതാക്കൾ എത്തിയാണ് മുഖ്യമന്ത്രിക്ക് ഭീമ ഹർജി സമർപ്പിച്ചത്.

TAGS :

Next Story