Quantcast

ന്യൂനപക്ഷക്ഷേമ പദ്ധതികളെക്കുറിച്ചുള്ള കണക്കുകള്‍ സർക്കാർ പുറത്തുവിടണമെന്ന് സമസ്ത

വിവിധ വിഭാഗങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണ മാറ്റാന്‍ വസ്തുതകള്‍ പുറത്തുവിടേണ്ടത് സർക്കാരിന്‍റെ ബാധ്യതയാണെന്ന് സമസ്ത പോഷകസംഘടനയായ എസ്.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി സത്താർ പന്തല്ലൂർ മീഡിയവണിനോട് പറഞ്ഞു

MediaOne Logo

  • Published:

    29 Jan 2021 2:30 AM GMT

ന്യൂനപക്ഷക്ഷേമ പദ്ധതികളെക്കുറിച്ചുള്ള കണക്കുകള്‍ സർക്കാർ പുറത്തുവിടണമെന്ന് സമസ്ത
X

ന്യൂനപക്ഷക്ഷേമ പദ്ധതികളെക്കുറിച്ചുള്ള കണക്കുകള്‍ സർക്കാർ പുറത്തുവിടണമെന്ന് സമസ്ത. വിവിധ വിഭാഗങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണ മാറ്റാന്‍ വസ്തുതകള്‍ പുറത്തുവിടേണ്ടത് സർക്കാരിന്‍റെ ബാധ്യതയാണെന്ന് സമസ്ത പോഷകസംഘടനയായ എസ്.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി സത്താർ പന്തല്ലൂർ മീഡിയവണിനോട് പറഞ്ഞു. പിന്നാക്ക സംവരണം സംരക്ഷിക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു.

സ്കോളർഷിപ്പുള്‍പ്പെടെ ന്യൂനപക്ഷ ക്ഷേമപദ്ധതികളെച്ചൊല്ലിയുള്ള വിവാദം സാമൂഹിക ധ്രുവീകരണത്തിനിടയാക്കുന്ന രീതിയില്‍ മുന്നോട്ടുപോകുമ്പോഴും വസ്തുതകള്‍ വ്യക്തമാക്കാന്‍ സർക്കാർ തയാറാകാത്ത സാഹചര്യത്തിലാണ് സമസ്ത നിലപാട് കടുപ്പിക്കുന്നത്. ന്യൂനപക്ഷ ക്ഷേമ പദ്ധതിസംബന്ധിച്ച ധവളപത്രം പുറപ്പെടുവിക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടു.

ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിഭാവനം ചെയ്തിരിക്കുന്ന സംവരണം പൂർണമായി നടപ്പാക്കണം സംവരണ അട്ടിമറിക്കെതിരെ പത്തുലക്ഷം ഒപ്പുസമാഹരിച്ച് മുഖ്യമന്ത്രിക്ക് കൈമാറിയപ്പോഴും സമസ്ത ഓഫീസില്‍ കാണാനെത്തിയ കോണ്‍ഗ്രസ് നേതാക്കളോടും സമസ്ത പ്രധാനമായും ഉന്നയിച്ചത് ഈ കാര്യങ്ങളാണ്.

എസ്.കെ.എസ്.എസ്.എഫ് നടത്തി മുന്നേറ്റയാത്ര, മനുഷ്യജാലിക പരിപാടികളിലും പ്രധാനമായി ഉന്നയിച്ചും ഇതേ ആവശ്യം തന്നെ. ഉന്നതവിദ്യാഭ്യാസത്തിനും ഉന്നത ഉദ്യോഗങ്ങള്‍ക്കും പ്രാപ്തരാക്കാന്‍ കഴിയും വിധം വിദ്യാർഥി യുവാജനങ്ങള്‍ക്ക് പരിശീലന ബോധവത്കരണ പരിപാടികള്‍ നടത്താനും എസ്.കെ.എസ്.എഫ് തീരുമാനിച്ചിട്ടുണ്ട്.

TAGS :

Next Story