Quantcast

മുസ്‌ലിംകൾ അനർഹമായി വല്ലതും അടിച്ചുകൊണ്ടുപോവുന്നുണ്ടെങ്കിൽ, കണക്കുകൾ പുറത്തു വിടണമെന്ന് സത്താർ പന്തല്ലൂർ

സർക്കാർ സർവീസുകളിലും മറ്റും പ്രാതിനിധ്യമുള്ള മുസ്‌ലിംകളുടെയും മറ്റിതര വിഭാഗങ്ങളുടെയും ജാതിയും മതവും തിരിച്ചുള്ള ഏറ്റവും പുതിയ കണക്കുകളും പുറത്ത് പറയട്ടെ.

MediaOne Logo

  • Updated:

    2021-01-23 09:24:42.0

Published:

23 Jan 2021 9:26 AM GMT

മുസ്‌ലിംകൾ അനർഹമായി വല്ലതും അടിച്ചുകൊണ്ടുപോവുന്നുണ്ടെങ്കിൽ, കണക്കുകൾ പുറത്തു വിടണമെന്ന് സത്താർ പന്തല്ലൂർ
X

മുസ്‌ലിംകൾ അനർഹമായി വല്ലതും അടിച്ചു കൊണ്ടു പോവുന്നുണ്ടെങ്കിൽ, കണക്കുകൾ പുറത്തുവിടണമെന്ന് സുന്നിയുവജന സംഘടന നേതാവ് സത്താർ പന്തല്ലൂർ. കേരളത്തിലെ മുസ്‌ലിം സമുദായത്തെ ടാർഗറ്റ് ചെയ്തു കൊണ്ടാണ് പല പ്രചാരണങ്ങളും നടക്കുന്നത്. മുസ് ലിംകൾ അനർഹമായി പലതും അടിച്ചുമാറ്റുന്നു എന്നും സർക്കാറുകളിൽ നിന്ന് പലതും അവിഹിതമായി കൈപറ്റുന്നു എന്നുമാണ് മുഖ്യ പ്രചാരണം. ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും ഞങ്ങൾ ഒന്നും അറിഞ്ഞില്ലേ എന്ന മനോഭാവത്തിൽ നിൽക്കുകയാണ് സർക്കാറും പ്രമുഖ രാഷ്ട്രീയ കക്ഷികളെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില് അദ്ദേഹം വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം;

ടിച്ചു മാറ്റുന്ന മുസ്‌ലിംകൾ

ഒരു നിയമസഭ തെരഞ്ഞെടുപ്പിൻ്റെ മുന്നിലാണല്ലോ കേരളം. അധികാരത്തിലെത്താനുള്ള വഴികൾ ഓരോ പാർട്ടികളും തേടികൊണ്ടിരിക്കുകയും അതിനനുസരിച്ച് പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തിരിക്കുന്ന സമയം. പതിവിന് വിരുദ്ധമായി നമ്മുടെ നാട്ടിൽ ഇപ്പോൾ വർഗീയ ചേരിതിരിവിനു വഴിമരുന്നിടുന്ന പ്രചാരണങ്ങൾക്കാണ് മേൽക്കൈ. സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തി ഫേക്ക് അക്കൗണ്ടുകളിലൂടെ വ്യാജ പ്രചാരണങ്ങളും വിദ്വേഷവാർത്തകളും പടച്ചുവിടുകയാണ് പലരും.

കേരളത്തിലെ മുസ്‌ലിം സമുദായത്തെ ടാർഗറ്റ് ചെയ്തു കൊണ്ടാണ് പല പ്രചാരണങ്ങളും നടക്കുന്നത്. മുസ് ലിംകൾ അനർഹമായി പലതും അടിച്ചുമാറ്റുന്നു എന്നും സർക്കാറുകളിൽ നിന്ന് പലതും അവിഹിതമായി കൈപറ്റുന്നു എന്നുമാണ് മുഖ്യ പ്രചാരണം. വിവിധ സ്കോളർഷിപ്പുകളും ആനുകൂല്യങ്ങളും മുസ് ലിംകൾ കുത്തകയാക്കുന്നു എന്നും ഇവർ പറഞ്ഞു പരത്തുന്നുണ്ട്. ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും ഞങ്ങൾ ഒന്നും അറിഞ്ഞില്ലേ എന്ന മനോഭാവത്തിൽ നിൽക്കുകയാണ് സർക്കാറും പ്രമുഖ രാഷ്ട്രീയ കക്ഷികളും. തെരഞ്ഞെടുപ്പിൻ്റെ മുന്നിൽ അത്തരമൊരു പ്രചാരണം നടന്നാൽ അത് തങ്ങളുടെ അധികാര വാഴ്ചക്ക് എളുപ്പമാകും എന്നതാണ് അവരുടെ കണക്കുകൂട്ടൽ എന്ന് ഈ മൗനം വ്യക്തമാക്കുന്നു. ഇത് അപകടകരമാണ്. നാടിൻ്റെ ഭാവിയെ കളങ്കപ്പെടുത്താനേ ഇത്തരം നീക്കങ്ങൾ ഇടവരുത്തൂ.

ഇവിടെ സർക്കാറിനും മുഖ്യധാര പാർടികൾക്കും ഉത്തരവാദിത്വമുണ്ട്. ഇങ്ങനെ മുസ്‌ലിംകൾ അനർഹമായി വല്ലതും അടിച്ചു കൊണ്ടു പോവുന്നുണ്ടെങ്കിൽ, അതിൻ്റെ കണക്കുകൾ പുറത്തു വിടണം. വിവിധ സ്കോളർഷിപ്പുകളുമായി ബന്ധപ്പെട്ടു കിടക്കുന്ന ആരോപണങ്ങളുടെ വസ്തുതയും അത്തരം പദ്ധതികൾ നടപ്പിലാക്കാനുണ്ടായ പശ്ചാത്തലവും ഉറക്കെ പറയണം. സർക്കാർ സർവീസുകളിലും മറ്റും പ്രാതിനിധ്യമുള്ള മുസ്‌ലിംകളുടെയും മറ്റിതര വിഭാഗങ്ങളുടെയും ജാതിയും മതവും തിരിച്ചുള്ള ഏറ്റവും പുതിയ കണക്കുകളും പുറത്ത് പറയട്ടെ. ഈ നാട്ടിൽ മൈത്രിയും സാഹോദര്യവും നിലനിൽക്കണമെന്ന് അതിയായി ആഗ്രഹിക്കുന്ന ഒരു സമുദായമെന്ന നിലക്ക് മുസ് ലിംകൾ അക്കാര്യം സർക്കാറിനോടും ബന്ധപ്പെട്ടവരോടും ആവശ്യപ്പെട്ടതാണ്.

അതിനു പകരം ഗുരുതരമായ മൗനങ്ങളുടെ വാൽമീകങ്ങളിലൊളിച്ച്, അധികാരം കൊയ്യാനാണ് തൽപര കക്ഷികളുടെ ഭാവമെങ്കിൽ അത് അപകടകരമാണ്. താൽക്കാലിക രാഷ്ട്രീയ ലാഭം സമ്മാനിച്ചാലും ഗുരുതര പ്രത്യാഘാതമായിരിക്കും അതിൻ്റെ ഫലം. ഒരു സമുദായമെന്ന നിലക്ക് മുസ് ലിംകൾക്ക് ഈ നാട്ടിലെ രാഷ്ട്രീയ കക്ഷികളോടും സർക്കാറുകളോടും ഒന്നേ പറയാനുള്ളൂ. ഞങ്ങൾക്ക് മറ്റൊരാളുടെയും അവകാശത്തിൽ നിന്ന് മുടിനാരിഴ ആവശ്യമില്ല. പക്ഷേ, ഞങ്ങളുടെ അവകാശങ്ങളിൽ നിന്ന് ഒരു കടുകുമണി മറ്റുള്ളവർക്ക് എടുത്തു കൊടുക്കുന്നതും ശരിയല്ല. ഞങ്ങൾ ഈ സംസ്ഥാനത്തിലെ 27 ശതമാനമുണ്ട്. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമ്പോഴടക്കം ഇക്കാര്യം എല്ലാവരും കണ്ണു തുറന്നു കാണണം. അഥവാ ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉറപ്പാക്കാൻ ശ്രമിക്കണം. അങ്ങനെ ഈ നാട്ടിൽ തുല്യനീതിയും മൈത്രിയും പുലർന്നു സാമുദായിക സന്തുലിതാവസ്ഥ നിലനിൽക്കണം. ബദ്ധപ്പെട്ടവരെല്ലാം ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

TAGS :

Next Story