Quantcast

സമ്പന്നരായ ഇന്ത്യക്കാരിലെ ഏറ്റവും വലിയ ദാനശീലരുടെ റിപ്പോര്‍ട്ട് പുറത്ത്; പട്ടികയിലെ ഏക മലയാളി എം.എ. യൂസുഫലി

MediaOne Logo

Web Desk

  • Published:

    10 Feb 2019 6:16 AM GMT

സമ്പന്നരായ ഇന്ത്യക്കാരിലെ ഏറ്റവും വലിയ ദാനശീലരുടെ  റിപ്പോര്‍ട്ട് പുറത്ത്; പട്ടികയിലെ  ഏക മലയാളി  എം.എ. യൂസുഫലി
X

സമ്പന്നരായ ഇന്ത്യക്കാരിലെ ഏറ്റവും വലിയ ദാനശീലരുടെ ഹുറൂൺ ഇന്ത്യ റിപ്പോര്‍ട്ട് പുറത്ത്. ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി തന്നെയാണ് ഇന്ത്യക്കാരിലെ ഏറ്റവും വലിയ ദാനശീലന്‍. ഹുറൂൺ ഇന്ത്യ പ്രസിദ്ധീകരിച്ച 'ദാന പട്ടിക 2018'ലാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് ഒന്നാമതെത്തിയത്. മൊത്തം 39 പേരുള്ള പട്ടികയിൽ ആദ്യ പത്തുപേരിൽ ഇടം നേടിയ ഏക മലയാളി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലിയാണ്.

2017 ഒക്ടോബർ ഒന്നിനും 2018 സെപ്റ്റംബർ 30നും ഇടയിൽ പത്ത് കോടിയോ അതിൽ കൂടുതലോ ദാനം ചെയ്തവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്.

വിദ്യാഭ്യാസ മേഖലക്ക് വേണ്ടി 437 കോടി രൂപയാണ് മുകേഷ് അംബാനി സംഭാവന നൽകിയത്. ദുരന്ത ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 70 കോടി രൂപയാണ് എം.എ. യൂസുഫലിയുടെ സംഭാവന.

പട്ടികയിൽ രണ്ട് , മൂന്ന് സ്ഥാനത്തുള്ള അജയ് പരിമൾ ആൻഡ് ഫാമിലിയും അസീം പ്രേംജി ആൻഡ് ഫാമിലിയും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കാണ് സംഭാവന നൽകിയത്. യഥാക്രമം 200 കോടി, 113 കോടി രൂപയാണ് ഇവർ ദാനം ചെയ്തത്. ആദി ഗോദ്രജ് ആൻഡ് ഫാമിലി, ശിവ് നാഡർ, സാവ്ജി ദോലാകിയ , ഷാപൂർ പല്ലോൻജി മിസ്ട്രി , സൈറസ് പല്ലോൻജി മിസ് ട്രി , ഗൗതം അദാനി എന്നിവരാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള മറ്റുള്ളവർ.

കേരളത്തിലെ മഹാ പ്രളയത്തിലെ ഇരകൾക്ക് സഹായമെത്തിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 കോടി രൂപ ഉൾപ്പെടെയുള്ള സംഭാവനകൾ നൽകിയ എം.എ. യൂസുഫലി പട്ടികയിൽ അഞ്ചാം റാങ്ക് നേടിയതായി ഹുറൂൺ റിപ്പോർട്ട് ഇന്ത്യ മാനേജിങ് ഡയറക് ടറും ചീഫ് റിസർച്ചറുമായ അനസ് റഹ്മാൻ ജുനൈദ് പറഞ്ഞു. ലത്തുർ ഭൂകമ്പം, ഗുജറാത്ത് ഭൂകമ്പം, സൂനാമി, ഉത്തരാഖണ്ഡ് പ്രളയം, ജമ്മു കശ്മീർ പ്രളയം തുടങ്ങിയ ദുരന്തവേളകളിലും ഗൾഫിൽനിന്ന് വലിയ തുക ദുരിതാശ്വാസമായി എത്തിക്കാൻ അദ്ദേഹം സമയോചിതമായി പ്രവർത്തിച്ചിരുന്നു.

TAGS :

Next Story