Quantcast

ദമ്മാമില്‍ മൂന്ന് വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതെ മലയാളി ദുരിതത്തില്‍

സുഹൃത്തിന് ജാമ്യം നിന്ന് നിയമകുരുക്കിലായിരിക്കുകയാണ് പെരുമ്പിലാവ് സ്വദേശി സൈനുദ്ദീന്‍

MediaOne Logo

Web Desk

  • Published:

    7 April 2019 1:55 AM GMT

ദമ്മാമില്‍ മൂന്ന് വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതെ  മലയാളി ദുരിതത്തില്‍
X

സൗദി ദമ്മാമില്‍ സുഹൃത്തിന് വായ്പയെടുക്കുന്നതിന് ജാമ്യം നിന്ന് നിയമകുരുക്കിലായ മലയാളി മൂന്ന് വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതെ ദുരിതത്തില്‍. വായ്പയെടുത്ത സുഹൃത്ത് മുങ്ങിയതോടെ തൃശ്ശൂര്‍ പെരുമ്പിലാവ് സ്വദേശി സൈനുദ്ദീനാണ് താമസരേഖയും ജോലിയുമില്ലാതെ ദുരിതത്തിലായത്.

ആറ് വര്‍ഷം മുമ്പ് ഡ്രൈവറായാണ് സെനുദ്ദീന്‍ ദമ്മാമിലെത്തിയത്. മൂന്ന് വര്‍ഷം മുമ്പാണ് കൂടെ താമസിച്ചിരുന്ന തൃശ്ശൂര്‍ പാലിപള്ളി സ്വദേശി സി.ടി. മുഹമ്മദാലിക്ക് പതിനയ്യായിരം റിയാല്‍ വായ്പയെടുക്കുന്നതിന് ജാമ്യം നില്‍ക്കുന്നത്. യാത്രാ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ദമ്മാമില്‍ നിന്ന് മുങ്ങിയ മുഹമ്മദാലിയും സൗദി വിട്ട് പോയിട്ടില്ലെന്ന് സൈനുദ്ദീന്‍ പറയുന്നു. എന്നാല്‍ തന്നെ ബന്ധപ്പെടുവാനോ വായ്പ തിരിച്ചടക്കുവാനോ അദ്ദേഹം തയ്യാറാകുന്നില്ലെന്നും സൈനുദ്ദീന്‍ പരാതി ഉന്നയിക്കുന്നു.

വായ്പ തുക വര്‍ധിച്ച് ഇപ്പോള്‍ 29000 റിയാലായി. മുഹമ്മദാലിയെ ഹാജരാക്കുകയോ അല്ലെങ്കില്‍ ഈ തുക കെട്ടിവെക്കുകയോ ചെയ്താല്‍ മാത്രമേ സൈനുദ്ദീന്റെ യാത്രാ വിലക്ക് നീക്കാന്‍ സാധിക്കുകയുള്ളൂ. എംബസിയിലും നോര്‍ക്കയിലും പരാതി നല്‍കിയെങ്കിലും സാമ്പത്തിക കുറ്റമായതിനാല്‍ ഒന്നും ചെയ്യാനില്ലെന്നാണ് മറുപടി ലഭിച്ചത്.

TAGS :

Next Story