സൗദിയിലേക്കുള്ള ഗാര്‍ഹിക തൊഴില്‍ റിക്രൂട്ട്മെന്റുകള്‍ പുനപരിശോധിക്കും

കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രാലത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2019-06-01 20:30:45.0

Published:

1 Jun 2019 8:30 PM GMT

സൗദിയിലേക്കുള്ള ഗാര്‍ഹിക തൊഴില്‍ റിക്രൂട്ട്മെന്റുകള്‍ പുനപരിശോധിക്കും
X

സൗദിയിലേക്കുള്ള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് വ്യവസ്ഥകള്‍ പുനപരിശോധിക്കും. ഇതിനായി സംയുക്ത കമ്മറ്റി രൂപീകരിക്കുവാന്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. കരാറിലെ മാറ്റങ്ങളെ കുറിച്ച് ജൂലൈ ആദ്യത്തില്‍ സംയുക്ത കമ്മറ്റി പരിഗണിക്കാനും തീരുമാനമായി.

നാഷണനല്‍ കമ്മീഷന്‍ ഫോര്‍ റിക്രൂട്ട് മെന്റ്, നാഷണനല്‍ റിക്രൂട്ട്‌മെന്റ് ഓഫീസസ് എന്നിവയുമായി ചേര്‍ന്നാണ് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം സംയുക്ത കമ്മറ്റി രൂപീകരിക്കുക. ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിനായി രൂപീകരിച്ച ഏകീകൃത കരാറില്‍ ഏതാനും പുനരാലോകനകള്‍ ആവശ്യമായി വന്ന സാഹചര്യത്തിലാണിത്.

കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രാലത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഉപഭോക്തൃ സേവന തൊഴില്‍ കാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ മാജിദ് അല്‍ റഷൂദിയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ 1200ഓളം നിക്ഷേപകരും പങ്കെടുത്തു. തൊഴിലാളിക്ക് രാജ്യത്തെത്തിച്ചേരുവാന്‍ 90 ദിവസം കാലാവധി നല്‍കിയത് ഇരുപത് ശതമാനത്തോളം തൊഴിലാളികള്‍ വൈകിയെത്താന്‍ കാരണമാകുന്നുവെന്ന് റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ ഉയര്‍ത്തിക്കാട്ടി.

ദീര്‍ഘകാല തൊഴിലുകള്‍ക്ക് വിസമ്മതിക്കുന്ന തൊഴിലാളികളുടെ കേസുകള്‍ കൈര്യം ചെയ്യുന്നതിനും സംവിധാനങ്ങളുണ്ടാകണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

TAGS :

Next Story