Quantcast

സൗദിയില്‍ സൈനികാവശ്യങ്ങള്‍ക്കുള്ള ആയുധങ്ങള്‍ തദ്ദേശിയമായി നിര്‍മ്മിക്കാന്‍ അനുമതി നല്‍കും

രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ് ആയുധ നിര്‍മ്മാണത്തിന് ലൈസന്‍സുകള്‍ അനുവദിക്കുക

MediaOne Logo

Web Desk 11

  • Published:

    9 Sep 2019 5:38 PM GMT

സൗദിയില്‍  സൈനികാവശ്യങ്ങള്‍ക്കുള്ള ആയുധങ്ങള്‍ തദ്ദേശിയമായി നിര്‍മ്മിക്കാന്‍ അനുമതി നല്‍കും
X

സൗദിയില്‍ സൈനികാവശ്യങ്ങള്‍ക്കുള്ള ആയുധങ്ങള്‍ തദ്ദേശിയമായി നിര്‍മ്മിക്കാന്‍ അനുമതി നല്‍കും. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ് ആയുധ നിര്‍മ്മാണത്തിന് ലൈസന്‍സുകള്‍ അനുവദിക്കുക. ആയുധ നിര്‍മ്മാണ അനുമതി വഴി രാജ്യത്തെ യുവാക്കള്‍ക്ക് വിവിധ മേഖലകളില്‍ തൊഴില്‍ സാധ്യതകളും ഉറപ്പ് വരുത്തും. ജനറല്‍ അതോറിറ്റി ഫോര്‍ മിലിട്ടറി ഇന്‍ഡ്‌സ്ട്രീസ് അഥവാ ഗാമിയാണ് ലൈസന്‍സുകള്‍ അനുവദിക്കുക. സൈനികാവശ്യത്തിന് ഉപോയോഗിക്കുന്ന സ്‌ഫോടകവസ്തുക്കള്‍, സൈനീക ഉപകരണങ്ങള്‍, വ്യക്തിഗത സൈനിക ഉപകരണങ്ങള്‍, സൈനിക ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ തദ്ദേശിയമായി നിര്‍മ്മിക്കാനാണ് ലൈസന്‍സുകള്‍ അനുവദിക്കുക. രാജ്യത്തിന്‍റെ പുതിയ തീരുമാനം ഈ മേഖലയില്‍ വിദേശ പ്രാദേശിക നിക്ഷേപങ്ങള്‍ക്ക് വഴിതുറക്കുമെന്ന് ഗാമി ഗവര്‍ണര്‍ അഹമ്മദ് അല്‍ ഒഹലി വ്യക്തമാക്കി.

രാജ്യത്തിന്‍റെ പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ പകുതിയെങ്കിലും പ്രാദേശികമായി നിര്‍മ്മിക്കാന്‍ പദ്ധതികളാവിഷ്‌കരിക്കുമെന്ന് കഴിഞ്ഞ റിയാദ് ഇന്‍വെസ്റ്റ്‌മെന്‍റ് ഫോറത്തില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് പുതിയ പദ്ധതിയെന്നും ഗാമി ഗവര്‍ണര്‍ കൂട്ടിചേര്‍ത്തു. ഇത് വഴി സ്വദേശികള്‍ക്ക് നാല്‍പ്പതിനായിരം തൊഴിലവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കുമെന്നും അഹമ്മദ് അല്‍ ഒഹലി വ്യക്തമാക്കി. ലോകത്ത് ഏറ്റവും കൂടുതല്‍ സൈനികാവശ്യത്തിനുള്ള ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ.

TAGS :

Next Story