Quantcast

അഭയ കേന്ദ്രങ്ങളില്‍ ഒളിച്ചോടി എത്തുന്നവരുടെ ഉത്തരവാദിത്തം റിക്രൂട്ടിങ് ഏജന്‍സികള്‍ക്കെന്ന് സൗദി

അഭയകേന്ദ്രങ്ങളിലെത്തുന്ന ഗാര്‍ഹിക തൊഴിലാളികളെ 3 ദിവസത്തിനകം അവരുടെ സ്വന്തം രാജ്യത്തേക്ക് കയറ്റി വിടണം

MediaOne Logo

Web Desk

  • Published:

    7 Nov 2019 9:22 PM GMT

അഭയ കേന്ദ്രങ്ങളില്‍ ഒളിച്ചോടി എത്തുന്നവരുടെ ഉത്തരവാദിത്തം റിക്രൂട്ടിങ് ഏജന്‍സികള്‍ക്കെന്ന് സൗദി
X

സൌദിയിൽ അഭയ കേന്ദ്രങ്ങളിലെത്തുന്ന ഗാർഹിക തൊഴിലാളികളുടെ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് തൊഴില്‍ മന്ത്രാലയം. ഇതിനായി റിക്രൂട്ട്‌മെന്റ് ഏജൻസികളെ ചുമതലപ്പെടുത്തുന്ന നടപടികൾ ആരംഭിച്ചു.

തൊഴിലുടമയിൽ നിന്ന് ഒളിച്ചോടി അഭയ കേന്ദ്രങ്ങളിലെത്തുന്നവരുടെ ഉത്തരവാദിത്തം അതത് റിക്രൂട്ടിംഗ് ഏജന്‍സികൾക്കാണെന്നും മന്ത്രാലയം വ്യക്തമാക്കി.

31 ലക്ഷത്തിലധികം ഗാര്‍ഹിക തൊഴിലാളികൾ രാജ്യത്തുണ്ടെന്നാണ് കണക്ക്. 1200 റിക്രൂട്ട് മെന്റ് ഓഫീസുകളും കമ്പനികളും പ്രവർത്തിക്കുന്നു. 22 രാജ്യങ്ങളില്‍ നിന്നായാണ് ഗാര്‍ഹിക തൊഴിലാളികൾ രാജ്യതെത്തുന്നത്.

റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ക്ക് നിരവധി ചുമതലകളാണ് തൊഴില്‍ - സാമുഹിക വികസന മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗരേഖ വ്യക്തമാക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് പുതിയ നടപടിയും. അഭയ കേന്ദ്രങ്ങളിലെത്തുന്ന ഗാര്‍ഹിക തൊഴിലാളികളുടെ കേസുകളില്‍ തീര്‍പ്പുണ്ടാക്കി, അവരെ സ്വന്തം രാജ്യങ്ങളിലേക്ക് കയറ്റിവിടുന്ന ഉത്തരവാദിത്തം റിക്രൂട്ട്‌മെന്റ് ഏജന്‍സികളെ ചുമതലപ്പെടുത്തിയ തീരുമാനമാണ് ഇപ്പോൾ നടപ്പിലാക്കി തുടങ്ങിയത്.

അഭയകേന്ദ്രങ്ങളിലെത്തുന്ന ഗാര്‍ഹിക തൊഴിലാളികളെ 3 ദിവസത്തിനകം അവരുടെ സ്വന്തം രാജ്യത്തേക്ക് കയറ്റിവിടേണ്ട ചുമതല അതത് റിക്രൂട്ട് മെന്റ് ഏജൻസികൾക്കാണെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

TAGS :

Next Story