Quantcast

കൊറോണ; ചെെനയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി സൗദി എയര്‍ലൈന്‍സും

താല്‍ക്കാലികമായി ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ അനിശിചിത കാലത്തേക്കാണ് സര്‍വീസുകള്‍ റദ്ദാക്കിയത്.

MediaOne Logo

Web Desk

  • Published:

    2 Feb 2020 7:27 PM GMT

കൊറോണ; ചെെനയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി സൗദി എയര്‍ലൈന്‍സും
X

കൊറോണ വൈറസ് വ്യപാനത്തെ തുടര്‍ന്ന് ചൈനയിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകളും റദ്ദാക്കി സൗദി എയര്‍ലൈന്‍സ്. അനിശ്ചിത കാലത്തേക്കാണ് ചൈനയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്.

ചൈനയില്‍ നിന്നാരംഭിച്ച കൊറോണ വൈറസ് പകര്‍ച്ച വ്യാപകമായതോടെയാണ് സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സൗദിയ ചൈനയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയത്. ചൈനയിലേക്കും തിരിച്ചുമുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തി വെക്കുന്നതായി വിമാന കമ്പനി അറിയിച്ചു. താല്‍ക്കാലികമായി ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ അനിശിചിത കാലത്തേക്കാണ് സര്‍വീസുകള്‍ റദ്ദാക്കിയത്.

നേരത്തെ യാത്ര ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റ് തുക തിരിച്ചു നല്‍കുമെന്നും കമ്പനി വ്യക്തമാക്കി. ചൈനയില്‍ ഉല്‍ഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം ശക്തമായതാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കാന്‍ ഇടയാക്കിയത്. സൗദിയില്‍ ഇത് വരെ കോറോണ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും രാജ്യം ശകതമായ മുന്‍കരുതലുകളാണ് ഇതിനകം സ്വീകരിച്ചിട്ടുള്ളത്.

കൊറോണ ബാധയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ കര്‍ശന പരിശോധനക്ക് വിധേയമാക്കിയിട്ടാണ് രാജ്യത്തേക്ക് പ്രവേശനം നല്‍കുന്നത്. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പരിശോധനകള്‍ നടന്നു വരുന്നത്.

രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുടെ സ്രവങ്ങള്‍ ശേഖരിച്ച് പരിശോധന നടത്തി ഉറപ്പ് വരുത്തുന്നതിനും രാജ്യത്തേ വിവിധ ഭാഗങ്ങളില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.

TAGS :

Next Story