Quantcast

''രാജ്യ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നു, പട്ടാളക്കാരുടെ മരണം ആഘോഷിക്കുന്നു''; അര്‍ണബിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ശശി തരൂര്‍

സര്‍ക്കാര്‍ അന്വേഷണം നടത്തുന്നില്ലെങ്കില്‍ പിന്നെ ആരാണ് അന്വേഷണം നടത്തുകയെന്ന് തരൂര്‍ ചോദിച്ചു

MediaOne Logo

  • Published:

    18 Jan 2021 8:07 AM GMT

രാജ്യ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നു, പട്ടാളക്കാരുടെ മരണം ആഘോഷിക്കുന്നു; അര്‍ണബിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ശശി തരൂര്‍
X

റിപ്പബ്ലിക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമിയും ടെലിവിഷന്‍ റേറ്റിങ് കമ്പനിയായ ബാര്‍ക് സി.ഇ.ഒ പാര്‍ഥ ദാസ്ഗുപ്തയും തമ്മിലുള്ള വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തുവന്നതില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നില്ലെങ്കില്‍ പിന്നെ ആരാണ് അന്വേഷണം നടത്തുകയെന്നും പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോയെന്നും തരൂര്‍ ഫേസ്ബുക് പോസ്റ്റില്‍ ചോദിച്ചു.

ശശി തരൂര്‍ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്

ഇപ്പോള്‍ വിവാദമായിരിക്കുന്ന ചോര്‍ന്ന വാട്ട്‌സപ്പ് ചാറ്റുകള്‍ മൂന്ന് അപലപനീയമായ കാര്യങ്ങളാണ് വെളിപ്പെടുത്തിത്തരുന്നത്: (1) രാജ്യസുരക്ഷ സംബന്ധിയായ രഹസ്യങ്ങള്‍ ഒരു സ്വകാര്യ ചാനലിന് വാണിജ്യപരമായ കാര്യങ്ങള്‍ക്ക് വേണ്ടി വെളിപ്പെടുത്തുക എന്നത്; (2) 'രാജ്യസ്‌നേഹി'യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാള്‍ നമ്മുടെ 40 പട്ടാളക്കാരുടെ മരണം 'നമ്മള്‍ വിജയിച്ചു' എന്ന് വിളിച്ചു പറഞ്ഞ് ആഘോഷിക്കുക എന്നത്; (3) ടി.ആര്‍.പിയുടെ വഞ്ചനാപരമായ കൃത്രിമത്വം.

ഈ വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നില്ലെങ്കില്‍ (ഈ വിഷയത്തിലടങ്ങിയ സങ്കീര്‍ണ്ണമായ ചതിയുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ സര്‍ക്കാര്‍ ഇതിനെതിരെ അന്വേഷണം നടത്തുന്നില്ലെന്ന് തന്നെ നമുക്ക് അനുമാനിക്കേണ്ടി വരും) പിന്നെ ആരാണ് അന്വേഷണം നടത്തുക? ഇനി ഈ വിഷയത്തിന് കൂടി നമുക്ക് ഒരു പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ?

ഇപ്പോൾ വിവാദമായിരിക്കുന്ന ലീക്കായ വാട്ട്സപ്പ് ചാറ്റുകൾ മൂന്ന് അപലപനീയമായ കാര്യങ്ങളാണ് വെളിപ്പെടുത്തിത്തരുന്നത്: (1)...

Posted by Shashi Tharoor on Sunday, January 17, 2021
TAGS :

Next Story